ബേക്കൽ തൃക്കണ്ണാട്ട് കടല്‍ക്ഷോഭം; റോഡ് ഉപരോധിച്ച് മല്‍സ്യത്തൊഴിലാളികള്‍; സംഘര്‍ഷം

ബേക്കൽ: തൃക്കണ്ണാട് കടല്‍ക്ഷോഭം രൂക്ഷമായിട്ടും ചെറുക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കാസര്‍കോട് ബേക്കൽ തൃക്കണ്ണാട് മല്‍സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. വള്ളങ്ങള്‍ റോഡിലിറക്കിയാണ് മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ പൊലീസും മല്‍സ്യത്തൊഴിലാളികളുമായി ഉന്തും തള്ളുമുണ്ടായത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സ്ഥിതി ശാന്താമാക്കാൻ പോലീസ് ഇടപെടുന്നുണ്ട്. ആവശ്യമായ മുൻ കരുതൽ സ്വീകരിക്കാത്തതാണ് സ്ഥിതി ഇത്ര രൂക്ഷമാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.

