വനിതാ ലീഗ് കാസറഗോഡ് ജില്ലാ സെക്രട്ടറി നജ്മാ അബ്ദുൽ ഖാദർനു ഖത്തർ കെ.എം.സി.സിയിൽ സ്വീകരണം നൽകി

ദോഹ: ഹൃസ്യ സന്ദർശനർത്ഥം ഖത്തറിലെത്തിയ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും വനിതാ ലീഗ് കാസറഗോഡ് ജില്ലാ സെക്രട്ടറിയുമായ നജ്മാ അബ്ദുൽ ഖാദറിന്ന് ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത് കമ്മിറ്റി സ്വീകരണം നൽകി.
ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ ആദ്യക്ഷത വഹിച്ചു. സംസ്ഥാന കെഎംസിസി ഉപദ്യക്ഷൻ ആദം കുഞ്ഞി തളങ്കര ഉദ്ഘാടനം ചെയ്തു. ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കെഎംസിസി യുടെ നജ്മാ അബ്ദുൽ ഖാദർ നുള്ള ഉപഹാരം മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് അൻവർ കടവത് നൽകി.
“പ്രവാസികളുടെ വിശുദ്ധ ഊർജ്ജം രാജ്യത്തിനും നാട്ടിനും അഭിമാനമാണ്. അവരുടെ കഠിനാധ്വാനവും കുടുംബങ്ങൾക്ക് അതീതമായി നടത്തുന്ന ബലി ജീവിതം ഏറെ വിലപ്പെട്ടതാണ്. ഈ ത്യാഗങ്ങൾ മറക്കാതെ തന്നെ കെഎംസിസി പ്രവാസികൾക്കായി നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.”
“സ്വദേശത്തെ ഏത് വിഷയത്തിലും ഇടപെടാൻ തയ്യാറുള്ള ഒത്തുചേർന്ന ഒരു സമൂഹത്തെ നമ്മൾ ഇവിടെ കാണുന്നു. വിദ്യാഭ്യാസം മുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വരെയും കെഎംസിസി നടത്തുന്ന സാമൂഹിക സേവനം മാതൃകാപരമാണെന്ന് നെജ്മ അബ്ദുൽ ഖാദർ സ്വീകരണ മറുപടി പ്രസംഗത്തിൽ പറഞ്ഞു
കാസറഗോഡ് ജില്ലാ കെഎംസിസി ഉപദ്യക്ഷൻ എം എ നാസിർ കൈതാക്കാട് കാസറഗോഡ് മണ്ഡലം കെഎംസിസി നേതാക്കന്മാരായ ശാക്കിർ കാപ്പി, ജാഫർ kallangadi, കെബി റഫീഖ്, നവാസ് ആസാദ് നഗർ, റഹീം ചൗകി, റോസ്ദ്ദിൻ, അക്‌ബർ കടവത്. ഹമീദ് കൊടിയമ്മ, റഹീം ബല്ലൂർ, സിദ്ദിഖ് പടിഞ്ഞാർ എന്നിവർ പ്രസംഗിച്ചു.