KSDLIVENEWS

Real news for everyone

പൈവളിഗെ ബായ്ക്കട്ടയിലെ പള്ളിക്കുളത്തിൽ യുവാവ് മരിച്ച സംഭവം : മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും, നാട്ടുകാരും

SHARE THIS ON

ഉപ്പള : ബായ്ക്കട്ടയിലെ ചൊഡ് ജുമാ മസ്ജിദ് കുളത്തിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി . ബായ്ക്കട്ടയിലെ മുഹമ്മദിന്റെയും നബിസയുടെ മകനായ കാസിം ( 30 ) നെയാണ് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത് . പൈവളികയിൽ ഇറച്ചിക്കടയിൽ ജോലി ചെയ്യുന്ന കാസിം ഇന്നലെ രാവിലെ ഒൻപത് മണിക്കാണ് വീട്ടിൽ നിന്നും പോയത് . ഇദ്ദേഹത്തെ പിന്നീട് പൈവളികെയിൽ കണ്ടതായി പറയുന്നു . മൃതദേഹത്തിന്റെ കാലിലും മറ്റു ഭാഗങ്ങളിലും കണ്ട പരിക്കാണ് ബന്ധുക്കൾക്ക് സംശയത്തിനിട നൽകിയത് . നീന്തൽ വശമുള്ള കാസിം മുങ്ങിമരിക്കാൻ സാധ്യതയില്ലെന്നും അവർ ഉറപ്പിച്ചു പറയുന്നു . നാട്ടുകാരും ഫയർഫോഴ്സസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത് . ഭാര്യ സമീദ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!