KSDLIVENEWS

Real news for everyone

രാജ്യത്ത് 24 മണിക്കൂറിനിടെ 37,593 പേർക്ക് കോവിഡ്; 648 മരണം; നിലവിൽ മൊത്തം ചികിത്സയിലുള്ളവർ 3,22,327 പേർ

SHARE THIS ON

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 37,593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 34,169 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 648 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് 3,22,327 പേരാണ് ചികില്‍സയിലുള്ളത്. പുതുതായി 37,593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,25,12,366 ആയി. രാജ്യത്ത് 3,17,54,281 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

648 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,35,758 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ ഇതുവരെ 59,55,04,593 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!