KSDLIVENEWS

Real news for everyone

ട്രെയിന് നേരെ കല്ലെറിഞ്ഞവരോട് ക്ഷമിക്കില്ല; കൂട്ടമായി ജയിലില്‍ അടച്ചു റെയില്‍വെ പോലിസ്

SHARE THIS ON

കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ കേസില്‍ പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് ട്രെയിനിലെ സി.സി.ടി.വി കാമറകള്‍ ആണ്‌. ഈ ദൃശ്യങ്ങളില്‍ സൈതീസ് ബാബു (32) കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിയാൻ ട്രെയിൻ വരുന്നതും കാത്ത് മാഹിക്ക് സമീപം പാളത്തിന്റെ അടുത്ത് കാത്ത് നില്ക്കുന്നതാണ്‌. ഒരു മണിക്കൂറോളം പാളത്തിനു സമീപം ഇയാള്‍ കാത്ത് നിന്നായിരുന്നു കല്ലെറിഞ്ഞ് ട്രയിനിന്റെ ഗ്ളാസ് തകര്‍ത്തത്. ന്യൂമാഹി പെരുമുണ്ടേരി മഠത്തിന് സമീപം മയക്കര പുത്തൻപുരയില്‍ സൈതീസ് ബാബുവിനെ (32) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കൊണ്ടോട്ടിയിലാണ് പ്രതിയുടെ ഭാര്യ വീട്. ആഗസ്റ്റ് 16ന് ഉച്ചക്ക് 3.45ഓടെ മാഹിപ്പാലത്തിനും മാഹി റെയില്‍വേ സ്റ്റേഷനും ഇടയിലായിരുന്നു വന്ദേഭാരതിന് നേരെ കല്ലേറ്. കണ്ണൂര്‍ ആര്‍.പി.എഫ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 10 ദിവസത്തിനകമാണ് പ്രതിയെ പിടികൂടാനായത്. വന്ദേഭാരതില്‍ സ്ഥാപിച്ച കാമറയില്‍ പാളത്തിന് സമീപം ഫോണ്‍ ചെയ്ത് നില്‍ക്കുന്ന പ്രതിയുടെ ദൃശ്യം പതിഞ്ഞിരുന്നു. പുറത്തെ ദൃശ്യങ്ങള്‍ അടക്കം ലഭ്യമായ ട്രെയിനിലെ 15 കാമറകളും മാഹി സ്റ്റേഷനിലെയും പരിസരത്തെയും അമ്ബതോളം നിരീക്ഷണ കാമറകളും പരിശോധിച്ചു. ദൃശ്യത്തില്‍ കണ്ടയാളുമായി സാമ്യം തോന്നിയ നൂറോളം പേരെ അന്വേഷണസംഘം രഹസ്യമായി നിരീക്ഷിച്ചു. ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനും ശേഖരിച്ചു. സംഭവ സമയത്ത് സൈതീസിന്റെ ലൊക്കേഷൻ പാളത്തിനരികിലാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളിലേക്ക് പൊലീസ് എത്തിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. സംഭവത്തിന് ശേഷം റെയില്‍വേ പാളങ്ങള്‍ കേന്ദ്രീകരിച്ച്‌ ചോമ്ബാല പൊലീസ് രഹസ്യാന്വേഷണം നടത്തിയിരുന്നു. ആര്‍.പി.എഫ് ക്രൈംബ്രാഞ്ച്-പാലക്കാട്, കണ്ണൂര്‍, ചോമ്ബാല പൊലീസ് എന്നിവര്‍ അടങ്ങുന്ന സംയുക്ത അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്.16ന് ഉച്ചക്ക് 2.30ന് കാസര്‍കോടുനിന്ന് പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസിനു നേരെയാണ് മാഹിയില്‍ കല്ലേറുണ്ടായത്. 3.43ന് തലശ്ശേരി പിന്നിട്ട ട്രെയിൻ മാഹി സ്റ്റേഷനില്‍ എത്തുന്നതിനുമുമ്ബായിരുന്നു സംഭവം. സി എട്ട് കോച്ചിന്റെ ചില്ലു തകര്‍ന്ന് ചീളുകള്‍ അകത്തേക്കു വീണു. തകര്‍ന്ന ഭാഗം കോഴിക്കോട് സ്റ്റേഷനില്‍നിന്ന് പ്ലാസ്റ്റിക് ഉപയോഗിച്ചു താല്‍ക്കാലികമായി അടച്ചാണ് ട്രെയിൻ യാത്ര തുടര്‍ന്നത്. മദ്യ ലഹരിയില്‍ കാറോടിച്ച്‌ കെഎസ്‌ആര്‍ടിസി ബസില്‍ ഇടിച്ചു: പൊലീസുകാരനെ നാട്ടുകാര്‍ പിടികൂടി മറ്റൊരു കേസില്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെ ഫ്ലാറ്റ് ഫോമില്‍ വെച്ച്‌ ഏറനാട് എക്സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് പേരെ RPF സംഘം പിടികൂടിയിരുന്നു. സംഭവത്തില്‍കോഴിക്കോട് സ്വദേശി ഫാസില്‍, മാഹി അഴിയൂര്‍ സ്വദേശി മൊയ്തു എന്നിവരെയും റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ്‌ ഇവരെയും റിമാന്റ് ചെയ്തത്. ഇവര്‍ റെയില്‍ വേയില്‍ ചായ വില്പനക്കാര്‍ ആയിരുന്നു എന്നതാണ്‌ ശ്രദ്ധേയം. ഇവരെ അറസ്റ്റ് ചെയ്തത് ആര്‍ പി എഫ് ആയിരുന്നു.കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. ആഗസ്റ്റ് 13ന് രാത്രി ഏഴോടെ നേത്രാവതിക്കും ചെന്നൈ സൂപ്പര്‍ ഫാസ്റ്റിനും നേരെ കണ്ണൂരില്‍ കല്ലേറുണ്ടായ സംഭവത്തില്‍ ഒഡിഷ ഖോര്‍ധ സ്വദേശി സര്‍വേഷിനെ (25) കഴിഞ്ഞദിവസം റിമാന്റ് ചെയ്തിരുന്നു. 10 വര്‍ഷം വരെ തടവ് ല്ഭിക്കുന്ന കുറ്റമാണ്‌ ചുമത്തിയിരിക്കുന്നത്. അതാത് ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ സഹായിക്കുന്നുണ്ട് എങ്കിലും ആര്‍ പി എഫ് ആണ്‌ അറസ്റ്റ് നടപടികള്‍ ചെയ്യുന്നത്. ട്രെയിനില്‍ കല്ലേറുണ്ടായി ചില്ലുകള്‍ തകര്‍ന്നാല്‍ വെറും ഒരു ചില്ല് തകരുന്ന ലാഘവം അല്ല കേസിനുള്ളത്. കല്ലേറില്‍ പരിക്കേറ്റാല്‍ ചികില്‍സ നല്കേണ്ടതും റെയില്‍വേയാണ്‌. മാത്രമല്ല ഗ്ളാസ് തകര്‍ന്നാല്‍ വന്ദേ ഭാരത് ഓട്ടം പോലും നിര്‍ത്തിവയ്ക്കും . പിന്നീട് അത് റിപ്പയര്‍ ചെയ്യുകയോ യാത്രക്കാരേ മാറ്റുകയോ ചെയ്ത ശേഷമാണ്‌ ഓട്ടം നടത്താൻ ആവുക. അത്ര വലിയ പ്രത്യാഘാതം ട്രെയിൻ സര്‍വീസിനു ഒരു കല്ലേറില്‍ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!