താമരശ്ശേരി ചുരത്തില്‍ വാഹനങ്ങളുടെ കൂട്ടയിടി: എട്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു

അടിവാരം: താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ കൂട്ടത്തോടെ അപകടത്തില്‍പ്പെട്ടു. ചുരത്തിന്റെ എട്ടാം വളവിന് മുകളിലായിട്ടാണ് അപകടമുണ്ടായത്. കാറുകളും ഓട്ടോയുമടക്കം എട്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടതായാണ് വിവരം. ലോറി നിയയന്ത്രണംവിട്ടതിനെ തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍പ്പെട്ടവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗത തടസ്സം നേരിടുന്നുണ്ട്.