KSDLIVENEWS

Real news for everyone

തദ്ദേശ തെരഞ്ഞെടുപ്പ് മീഞ്ച പഞ്ചായത്തിൽ 8 വാർഡുകളിൽ മത്സരിക്കും-
എസ്ഡിപിഐ

SHARE THIS ON

മീഞ്ച: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ എട്ട് വാർഡുകളിൽ മത്സരിക്കും
ഇന്ന് ചേർന്ന മീഞ്ച പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൗൻസിലിന്റേതാണ് തീരുമാനം.
പാർട്ടി മത്സരിക്കാത്ത വാർഡുകളിൽ എന്ത് നിലപാട് എടുക്കണമെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്നും പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റി അറിയിച്ചു.

മജീർ പള്ള, മീഞ്ച, ചിഗുറുപാത, ബാളിയൂർ, മൂഡംബയിൽ, മജ്ബയിൽ, ബെജ്ജ, കളിയൂർ എന്നീ പ്രദേശങ്ങളിൽപ്പെട്ട എട്ട് വാർഡുകളിൽ മത്സരിക്കാൻ പഞ്ചായത്ത് യോഗത്തിൽ തീരുമാനം ആയി.
മത്സരിക്കുന്ന വാർഡുകളിലെ സ്ഥാനാർഥി നിർണയം പൂർത്തീകരിച്ചു.
ഈ മാസാവസാനം പ്രഖ്യാപനം നടത്തുമെന്നും യോഗത്തിൽ അറിയിച്ചു.

യോഗത്തിൽ നൗഫൽ ചിഗുറുപാത അധ്യക്ഷത വഹിച്ചു. അസീസ് കടമ്പാർ സ്വഗതവും അലി മീയാപതവ് വിഷയാവതരണവും നടത്തി. റസാക്ക് ഗാന്ധിനഗർ, നിസാർ മജ്ബയിൽ, ഹമീദ് ബെജ്ജ, സിദ്ദീഖ് തുടങ്ങിയവർ സംബന്ധിച്ചു. ജ: സെക്രട്ടറി അമീർ ബാളിയൂർ നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!