എഞ്ചിനീയറിംഗ് / ഫാർമ (കീം ) പ്രവേശന പരീക്ഷ ഫലം : സംസ്ഥാനത്ത് ആദ്യ പത്തിൽ മൂന്ന് മലപ്പുറം

മലപ്പുറം: കേരള എന്‍ജിനീയറിങ്/ഫാര്‍മസി (കീം) പ്രവേശന പരീക്ഷ ഫലം വന്നപ്പോള്‍ സംസ്ഥാനത്ത് ആദ്യ പത്ത് റാങ്കുകാരില്‍ മൂന്ന് പേര് മലപ്പുറം ജില്ലയില്‍നിന്ന്. കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിലെ പി. നിയാസ് മോന് മൂന്നാം റാങ്ക് നേടി. മുസ്ലിയാരങ്ങാടി സ്വദേശി തന്നെയായ എന്‍. തസ്ലി ബാസില്‍ ഏഴാമതും അരീക്കോട് വാലില്ലാപ്പുഴയിലെ യു. മുഹമ്മദ് നിഹാദ് ഒമ്ബതാമതുമെത്തി. ജില്ലയില്‍നിന്ന് ആകെ 5812 പേരാണ് റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചത്. ഇവരില്‍ 18 വിദ്യാര്‍ഥികള്‍ ആദ്യ നൂറിലും 108 പേര് ആദ്യ ആയിരത്തിലുമുണ്ട്. റാങ്കില്‍ തിളങ്ങിയ ‘ചങ്ങായിമാര്’
മൂന്നാം റാങ്ക് ജേതാവും ഏഴാം റാങ്ക് ജേതാവും ഉറ്റസുഹൃത്തുക്കള്‍
കീം പരീക്ഷയില്‍ ഏഴാം റാങ്ക് നേടിയ കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശി എന്‍. തസ്ലീം ബാസില്‍ പിതാവ് അബ്ദുല്‍ ജലീല്‍, മാതാവ് സര്‍ഫുന്നീസ,
സഹോദരി തസ്നീം ജഹാന് എന്നിവര്‍ക്കൊപ്പം
കൊണ്ടോട്ടി: ഒരേ നാട്ടുകാര്‍, ഒരേ സ്ഥാപനത്തില്‍ പഠിച്ചവര്‍, ഒരേ ലക്ഷ്യത്തിനായി പരിശ്രമിച്ചവര്‍- ചങ്ങാതിമാരായാല് ഇങ്ങനെ വേണം. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ നിയാസ് മോെന്റയും ഏഴാം റാങ്കുകാരന് തസ്ലിം ബാസിലിെന്റയും വിജയത്തിളക്കത്തിന് സൗഹൃദത്തിെന്റ ഇരട്ടിമധുരം കൂടിയുണ്ട്. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശികളായ ഇരുവര്‍ക്കും ഒരേ ലക്ഷ്യമാണുള്ളത്- ഐ.ഐ.ടിയിലെ പഠനം. സെപ്റ്റംബര്‍ 27ന് ഐ.ഐ.ടി എന്‍ട്രന്‍സ് പരീക്ഷ എഴുതാനിരിക്കുകയാണ്. രണ്ടാം ശ്രമത്തിലാണ് നിയാസും തസ്ലിമും ആദ്യ പത്താം റാങ്കിലെത്തിയത്.
പാലായിലായിരുന്നു പഠനം. വ്യത്യസ്ത ക്ലാസിലായിരുന്നെങ്കിലും ഒരേ ഹോസ്റ്റലിലായിരുന്നു. കൊട്ടൂക്കര പി.പി.എം.എച്ച്.എസ് സ്കൂളിലായിരുന്നു ഹൈസ്കൂള്‍ വിദ്യാഭ്യാസം. മഞ്ചേരി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നിയാസ് മോെന്റ ഹയര്‍ സെക്കന്‍ഡറി പഠനം. ആദ്യതവണ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് പ്രേവശനം ലഭിച്ചെങ്കിലും ആഗ്രഹിച്ച വിഷയത്തില്‍ പഠനം നടത്തണമെന്നാഗ്രഹിച്ച് രണ്ടുദിവസത്തെ ക്ലാസിന് ശേഷം വീണ്ടും പരിശീലനം നേടാന്‍ പോയി. ഐ.ഐ.ടിയില്‍ പഠനം നടത്തണമെന്ന ആഗ്രഹമായിരുന്നു ഇതിന് പിന്നില്‍. കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസ് അധ്യാപകന് തയ്യില്‍ പി. ജമാലുദ്ദീന്‍-ഹഫ്സത്ത് ദമ്ബതികളുടെ മകനാണ്. എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ഫാരിസ് മുഹമ്മദ്, കോഴിക്കോട് എന്‍.ഐ.ടി വിദ്യാര്‍ഥി ഫവാസ് എന്നിവര്‍ സഹോദരങ്ങളാണ്.
ഏഴാം റാങ്കുകാരനായ തസ്ലിം കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളജ് അസി. പ്രഫ. നാനാക്കല്‍ വീട്ടില്‍ എന്‍. അബ്ദുല്‍ ജലീലിെന്റയും അരിമ്ബ്ര ജി.എച്ച്.എസ്.എസ് അധ്യാപിക ഷറഫുന്നീസയുടെയും മകനാണ്. കഴിഞ്ഞ തവണ എന്ട്രന്സില് 920 റാങ്ക് ലഭിച്ചിരുന്നെങ്കിലും ഐ.ഐ.ടിയില്‍ പ്രവേശനം നേടണമെന്ന ആഗ്രഹത്താല്‍ വീണ്ടും പരിശീലനത്തിന് ചേര്‍ന്നു. തന്‍വീര്‍ ജഹാന്, ജഹാന് എന്നിവര്‍ സഹോദരങ്ങളാണ്.

