KSDLIVENEWS

Real news for everyone

കൊഹ്’ലിക്ക് ഇത് മറക്കുന്നതാണ് നല്ലത് ; സമയ മോശം എന്നല്ലാതെ : പരാജയത്തിന് പിറകെ 12 ലക്ഷം പിഴയും

SHARE THIS ON

ആര്‍ സി ബി ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇന്നലത്തെ മത്സരം മറക്കുന്നതാണ് നല്ലത്. ഇന്നലെ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ 97 റണ്‍സിന്റെ വലിയ പരാജയം നേരിടാന്‍ ആയിരുന്നു വിരാട് കോഹ്ലിയുടെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിധി. ആ പരാജയത്തില്‍ കോഹ്ലിക്ക് ഉള്ള പങ്കും വളരെ വലുതായിരുന്നു. കെ എല്‍ രാഹുലിന്റെ രണ്ട് ക്യാച്ച്‌ ആണ് കോഹ്ലി ഇന്നലെ വിട്ടു കളഞ്ഞത്. ആ രാഹുല്‍ 132 റണ്‍സ് അടിക്കുകയും ചെയ്തു.

ഇത് കൂടാതെ കോഹ്ലി ബാറ്റ് ചെയ്ത് വെറും ഒരു റണ്‍സ് എടുത്ത് പുറത്താവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇന്നലത്തെ പതുക്കെയുള്ള ഓവര്‍ റേറ്റിന് വലിയ പിഴ കൂടെ ലഭിച്ചിരിക്കുകയാണ് ആര്‍ സി ബി ക്യാപ്റ്റന്. 12 ലക്ഷം രൂപ കോഹ്ലിക്ക് മേല്‍ പിഴ വിധിച്ചിരിക്കുന്നത്. ഇന്നലത്തെ പരാജയത്തില്‍ തനിക്ക് വലിയ ഉത്തരവാദിത്വം ഉണ്ട് എന്ന് മത്സര ശേഷം കോഹ്ലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!