KSDLIVENEWS

Real news for everyone

കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യ വലയം തീർത്ത് എസ്എസ്എഫ് മൊഗ്രാൽ പുത്തൂർ സെക്ടർ

SHARE THIS ON

കർഷക സമരം വിദ്യാർത്ഥികൾ ഏറ്റെടുക്കണം: എസ്എസ്എഫ്

മൊഗ്രാൽ പുത്തൂർ: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കർഷക ബില്ലിനെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഉയർന്നു വരുന്ന പ്രതിഷേധ സമരങ്ങൾക്ക് എസ്എസ് എസ് മൊഗ്രാൽ പുത്തൂർ സെക്ടർ ഐക്യദാർഢ്യം അർപ്പിച്ചു. കാർഷിക ബില്ലിനെതിരെ ഉയരുന്ന ശബ്ദങ്ങൾക്ക് കരുത്ത് പകരാൻ വിദ്യാർത്ഥി സമൂഹവും സംഘടനകളും മുന്നോട്ട് വരണമെന്നും പരിപാടിയിൽ ആവശ്യപ്പെട്ടു.
പ്രതിഷേധ പരിപാടിയിൽ റസാഖ് സഖാഫി കോട്ടക്കുന്ന്, ബാദുഷ ഹാദി മൊഗർ, ഹംസ ബള്ളൂർ, അഷ്‌റഫ്‌ ബള്ളൂർ, ഷാനിഫ് എരിയാൽ, ജവാദ് പുത്തൂർ, മുനീർ പെരിയടുക്ക, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!