യുഎഇയിൽ 1008 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; രണ്ട് മരണം

യുഎഇയില്‍ 1008 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 89,540 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ 78,819 പേരും ഇതിനോടകം തന്നെ രോഗമുക്തി നേടി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതോടെ 409 പേരാണ് മരണത്തിന് കീഴടങ്ങിയത്. നിലവില്‍ 10,312 രോഗികള്‍ രാജ്യത്ത് ചികിത്സയിലുണ്ട്.