അതിർത്തിയിൽ പ്രകോപനം തുടർന്നാൽ നോക്കി നിൽക്കില്ല , ശക്തമായി തിരിച്ചടിക്കും ; ചൈനക്ക് താക്കീതുമായി ഇന്ത്യ

ശ്രീനഗര്‍: ലഡാക്കില്‍ പ്രകോപനം തുടര്‍ന്നാല്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് ഇന്ത്യ. നിയന്ത്രണ രേഖയിലെ ഇന്ത്യന്‍ പോസ്റ്റുകളില്‍ പ്രകോപനം ഉണ്ടാക്കിയാല്‍ വെടി വെക്കുമെന്ന് ഇന്ത്യ അറിയിച്ചു. ലഡാക്കില്‍ ഇന്ത്യ- ചൈന സൈനികര്‍ മുഖാമുഖം നിലയുറപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. അതിര്‍ത്തിയില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനായി സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ ആവശ്യത്തോട് ചൈന വ്യക്തമായ പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല. ഗാല്‍വന്‍ താഴ്വരയിലെ പ്രകോപനത്തിന് ശേഷം നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യത്തിനടുത്ത് ചൈനീസ് സൈന്യം എത്തിയാല്‍ പ്രത്യാക്രമണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിയ്ക്കാന്‍ ഇന്ത്യയ്ക്ക് താത്പര്യമില്ല. എന്നാല്‍, ഇപ്പോള്‍ തങ്ങള്‍ ആ തീരുമാനം മാറ്റിയിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ അടുത്ത് എത്തിയാല്‍ ശക്തമായി ആക്രമിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

