KSDLIVENEWS

Real news for everyone

ഷാർജ കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു.

SHARE THIS ON

ഷാർജ: സേവന പ്രവർത്തന രംഗത്ത് വാനോളം ഉയർന്ന കെഎംസിസി എന്ന മഹാ പ്രസ്ഥാനത്തിന്റെ ഷാർജ കെഎംസിസി ഉദുമ പഞ്ചായത് കമ്മിറ്റി നിലവിൽ വന്നു.

കൗൺസിൽ യോഗം ഷാർജ കെഎംസിസി കാസർക്കോഡ് ജില്ല പ്രസി. ജമാൽ ബൈത്താൻ ഉദ്ഘാടനം ചെയ്തു. റഫീഖ് മാങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ജില്ല ജന. സെക്ര. ഗഫൂർ ബേക്കൽ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെബിഎം ശരീഫ് കാപ്പിൽ, ജന. സെക്രട്ടറി എംഎച് മുഹമ്മദ് കുഞ്ഞി, കെഎംസിസി ഉദുമ മണ്ഡലം പ്രസിഡന്റ് താഹ ചെമ്മനാട്, ജന. സെക്രട്ടറി ശാഫി തച്ചങ്ങാട്, ട്രഷറർ അസീസ് കോട്ടിക്കുളം, വൈസ് പ്രസിഡന്റ് അബ്ബാസ് മാങ്ങാട്, ദുബൈ കെഎംസിസി ഉദുമ മണ്ഡലം പ്രസി. ഇസ്മായിൽ നാലാംവാതുക്കൽ, അബുദാബി കെഎംസിസി ജില്ല സെക്രട്ടറി അനീസ് മാങ്ങാട്, അബൂബക്കർ കണ്ണംകുളം, ഉബൈദ് മാങ്ങാട്, സലാം കല്ലായി, ആശംസ അർപ്പിച്ചു.

ഷാർജ കെഎംസിസി ഉദുമ പഞ്ചായത്ത് ഭാരവാഹികളായി ഹനീഫ് ലാൻഡ് മാങ്ങാട് (പ്രസി.), ഫർഹാൻ മുക്കുന്നോത്ത് (ജന. സെക്ര.), ഹസ്സൻ മാങ്ങാട് (ട്രഷറർ) അൻവർ പി എസ് (ഓർഗ. സെക്ര.) സലാം കല്ലായി, ശകീർ കോട്ടിക്കുളം, സിയാദ് താമരക്കുഴി, നജീബ് ഈചിലിങ്കാൽ, സഫ്‌വാൻ മാങ്ങാട്, (വൈ. പ്രസി.), ഷംസു മീത്തൽ മാങ്ങാട്, റഷീദ് കോട്ടിക്കുളം, ഷമീംതച്ചറകുന്നു, ഇർശാദ് മുക്കുന്നോത്ത്, സാബികുൽ ഇശാം (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.

ഹനീഫ് ലാൻഡ് മാങ്ങാട് സ്വാഗതവും ഫർഹാൻ മുക്കുന്നോത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!