KSDLIVENEWS

Real news for everyone

പ്രവാസികള്‍ക്ക് തിരിച്ചടി; യു എ ഇയിലേക്കുള്ള വിമാന ടിക്കറ്റിൽ വൻ വർധനവ്

SHARE THIS ON

ഇന്ത്യയിൽ നിന്ന് യു എ ഇ യിലേക്ക് മടങ്ങുന്നവരുടെ എണ്ണം കൂടിയതോടെ യു എ ഇയിലേക്കുള്ള വിമാന ടിക്കറ്റിൽ വൻ വർധനവ്. കേരളത്തിൽ നിന്ന് മുപ്പതിനായിരം രൂപക്ക് മുകളിലാണ് വിമാന ടിക്കറ്റ് നിരക്ക്. വിമാന കമ്പനികളുടെ ചൂഷണത്തിനെതിരെ പ്രവാസ ലോകത്ത് വ്യാപകമായ പ്രതിഷേധമുയരുകയാണ്.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഗൾഫ് രാജ്യങ്ങൾ മാസങ്ങളോളം ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തി വെച്ചിരുന്നു. നാട്ടിലേക്ക് അവധിക്കായി മടങ്ങിയ മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് പ്രവാസികൾക്ക് യാത്രാ വിലക്ക് മൂലം ഗൾഫിലേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല.
ഇന്ത്യയിൽ കൊവിഡ് വർധിച്ചിരുന്ന സാഹചര്യത്തിലായിരുന്നു ഈ യാത്രാ വിലക്കുണ്ടായിരുന്നത്. എന്നാൽ മിക്ക ഗൾഫ് രാജ്യങ്ങളും ഈ നിയന്ത്രണങ്ങൾ പിന് വലിച്ചു. കഴിഞ്ഞ മാസം തന്നെ യു എ ഇ യിലേക്ക് ഇന്ത്യയിൽ നിന്നുമുള്ള വിമാന സർവീസ് പുനരാംഭിച്ചിരുന്നു.
മാസങ്ങളോളം നാട്ടിൽ കുടുങ്ങിയ പ്രവാസികൾ ഗൾഫിലേക്ക് തിരികെയെത്താൻ ഒരുങ്ങുമ്പോഴാണ് വിമാന കമ്പനികൾ പ്രവാസികളെ ചൂഷണം ചെയ്യുന്നത്.
ദുബായ് എക്സ്പോ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ എക്സ്പോയിൽ പങ്കെടുക്കാൻ ഉള്ളവരുടെ തിരക്കും വർധിച്ചു. ഈ സാഹചര്യം കൂടി മുതലെടുത്താണ് വിമാന കമ്പനികൾ ഭീമമായ തോതിൽ ടിക്കറ്റു നിരക്ക് വർധിപ്പിച്ചത്. ഇൻഡ്യയിൽ നിന്ന് യു എ ഇ യി ലേക്ക് വിമാന ടിക്കറ്റിനായി മുപ്പതിനായിരം രൂപക്ക് മുകളിൽ നൽകണം.
കൊവിഡ് കാരണം സാമ്പത്തികമായി പ്രതിസന്ധിയിലായ പ്രവാസികൾക്ക് താങ്ങാൻ കഴിയുന്നതിലപ്പുറമാണ് ഈ ടിക്കറ്റ് നിരക്ക്.
ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയർ ഇന്ത്യ ഉൾപ്പെടെ എല്ലാ വിമാന കമ്പനികളും മത്സരിച്ചാണ് പ്രവാസികളെ കൊള്ളയടിക്കുന്നത്.
മാസങ്ങളോളം ശമ്പളമില്ലാതെ നാട്ടിൽ കഴിഞ്ഞിരുന്ന പ്രവാസികളെ അങ്ങേയറ്റം പ്രയാസത്തിലാക്കുന്ന ഈ ചൂഷണം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് പ്രവാസി സമൂഹം ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!