ദുബൈ മലബാർ കലാസാംസ്കാരിക വേദിയിയുടെ 24 മത് വാർഷിക ആഘോഷവും അവാർഡ് സമർപ്പണവും “സ്നേഹപൂർവ്വം 2023” ഒക്ടോബർ അവസാനവാരം ദുബൈയിൽ

കാസർഗോഡ്: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ, കലാകായിക മേഖലകളിൽ വർഷങ്ങളായി നാട്ടിലും മറു നാടുകളിലുമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ ഇരുപത്തിനാലാം വാർഷിക ആഘോഷവും വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും ഒക്ടോബർ അവസാനവാരം ദുബായിൽ വച്ച് നടക്കും.
സമൂഹമദ്ധ്യേ കഴിവ് തെളിയിച്ചവർക് അർഹമായ അംഗീകാരം നൽകുക എന്ന ഉദ്ദേശത്തോടെയാണ് ഈ വർഷത്തെ അവാർഡ് സമർപ്പണ പരിപാടി നടക്കുന്നത്.
ഇതിനോടകം തന്നെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളെയാണ് അവാർഡുകൾ നൽകി മലബാർ കലാസാംസ്കാരിക വേദി ആദരിച്ചിട്ടുള്ളത്.
മുൻ സുപ്രീം കോടതി ജഡ്ജി സന്തോഷ് ഹെഗ്ഡെ, പ്രമുഖ ഫുട്ബോൾ താരവും വർഷങ്ങളോളം ഇന്ത്യൻ ഗോൾ കീപ്പറുമായ സുബ്രതോ പാൽ, പ്രമുഖ മാധ്യമ പ്രവർത്തകരായ അപർണ കുറുപ്പ്, രമേശ് പയ്യന്നൂർ, രാജു മാത്യു, കെ എം അബ്ബാസ്, അരുൺ പാറാട്ട്, അനൂപ് കീചേരി, മാപ്പിള പാട്ട് രംഗത്ത് പ്രമുഖരായ മൂസ എരിഞ്ഞോളി, വി എം കുട്ടി, വിളയിൽ ഫസീല, സിബല്ലാ സദാനന്ദൻ, പീർ മുഹമ്മദ്, പി ടി അബ്ദുൽ റഹിമാൻ, റംല ബീഗം, ചാന്ദ് പാഷാ, വാണിജ്യ വ്യാപാര പ്രമുഖരായ വൈ സുധീർ കുമാർ ഷെട്ടി, ഇക്ബാൽ മാർക്കോണി തുടങ്ങിയവർ ഇതിനോടകം അവാർഡ് നൽകിയവരിൽ പ്രമുഖരാണ്…
ഒക്ടോബർ അവസാന വാരം ദുബായിൽ വച്ച് നടക്കുന്ന *”സ്നേഹപൂർവ്വം 2023″* എന്ന പരിപാടിയിൽ ഈ വർഷത്തെ അവാർഡ് ജേതാക്കൾക്കുള്ള പുരസ്കാര സമർപ്പണം നടക്കും.
അറബ് പ്രമുഖരടക്കം ഉന്നത വ്യക്തിത്വങ്ങളൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് ദുബായ് മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്റഫ് കർള അറിയിച്ചു.