KSDLIVENEWS

Real news for everyone

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കോവിഡ് സ്ഥിരീകരിച്ചു

SHARE THIS ON

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസിന് കോവിഡ് -19 സ്ഥിരീകരിച്ചു. അദ്ദേഹംതന്നെ ട്വീറ്റ് ചെയ്തതാണ് ഇക്കാര്യം. തനിക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഐസൊലേഷനിൽ കഴിഞ്ഞുകൊണ്ട് ജോലികൾ ചെയ്യും. റിസർവ് ബാങ്കിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽതന്നെ മുന്നോട്ടുപോകും. ഡെപ്യൂട്ടി ഗവർണർമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച കാര്യം അടുത്ത ദിവസങ്ങളിൽ താനുമായി അടുത്ത് ഇടപഴകിയവരെ അറിയിച്ചിട്ടുണ്ടെന്നും ശക്തികാന്ത ദാസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!