KSDLIVENEWS

Real news for everyone

കുടുംബവഴക്ക്: പൊലീസിനെ ഫ്ലാറ്റിലേക്ക് വിളിച്ച് വിനായകൻ, പിന്നെ സ്റ്റേഷനിലേക്ക് പോയി; ഒടുവിൽ അറസ്റ്റ്, ജാമ്യം

SHARE THIS ON

കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തിൽ വിട്ടയച്ചു. വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയശേഷം രാത്രി വൈകിയാണ് വിട്ടയച്ചത്. പൊതുസ്ഥലത്തു സ്വയം നിയന്ത്രണമില്ലാതെ പെരുമാറുക, സർക്കാർ ഉദ്യോഗസ്ഥരോട് അകാരണമായി കയർക്കുക, അപമര്യാദയായി പെരുമാറുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്. 3 വർഷം തടവു ലഭിക്കാവുന്ന കുറ്റം; വിനായകനെതിരെ മതിയായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് ഡിസിപി നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ, വിമാനം 2 മണിക്കൂർ വൈകി ഇന്നലെ വൈകിട്ട് 4.30ന് താൻ താമസിക്കുന്ന കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു സമീപത്തെ ഫ്ലാറ്റിലേക്കു വിനായകൻ പൊലീസിനെ വിളിച്ചുവരുത്തിയിരുന്നു. കുടുംബവഴക്കിനെ തുടർന്നായിരുന്നു ഇത്. ഫ്ലാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണു കുടുംബവഴക്കിനു കാരണമെന്നു മനസ്സിലാക്കിയ പൊലീസ് രണ്ടുവശവും കേട്ടശേഷം വിനായകനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി മടങ്ങാൻ ഒരുങ്ങി. ഇതോടെ പൊലീസിനോടും വിനായകൻ കയർത്തു. നിങ്ങൾ ഒരുവശം മാത്രമാണു കേൾക്കുന്നതെന്നും സ്ത്രീകൾ പറയുന്നതു മാത്രമാണു വിശ്വസിക്കുന്നതെന്നും കുറ്റപ്പെടുത്തിയായിരുന്നു വിനായകൻ ഫ്ലാറ്റിലെത്തിയ വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരെ മടക്കി അയച്ചത്. രാത്രി 7.30നു പൊലീസ് സ്റ്റേഷനിലെത്തിയ വിനായകൻ, പൊലീസ് ഉദ്യോഗസ്ഥരെ അസ‌ഭ്യം പറഞ്ഞതോടെയാണ് അറസ്റ്റ് ചെയ്ത് എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു ഹാജരാക്കിയത്. പരാതി പറയാൻ പൊലീസ് സ്റ്റേഷനിലെത്തിയ തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും വൈദ്യപരിശോധനയ്ക്കു ഹാജരാക്കിയതെന്നും പൊലീസ് ഉദ്യോഗസ്ഥനോടു തന്നെ ചോദിക്കണമെന്ന് വിനായകൻ പ്രതികരിച്ചു. വിനായകനെ കണ്ട് ആശുപത്രി പരിസരത്ത് ആളുകൾ കൂടി. പിന്നീട് പൊലീസെത്തി അവരെ മാറ്റിയപ്പോൾ വിനായകൻ ശാന്തനായി പരിശോധനകളോടു സഹകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!