KSDLIVENEWS

Real news for everyone

ഗസ്സയിലെ അഭയാര്‍ഥി ക്യാമ്ബുകളില്‍ ആറ് ലക്ഷം പേര്‍, താങ്ങാവുന്നതിലും നാലിരട്ടി- യു.എൻ ഏജൻസി

SHARE THIS ON

ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണം ശക്തമാകുന്നതിനിടെ ഗസ്സയിലെ അഭയാർഥി ക്യാമ്പുകൾ നിറഞ്ഞുകവിയുകയാണ്. 150 അഭയാർഥി കേന്ദ്രങ്ങളിലായി ആറുലക്ഷം പേരാണ് കഴിയുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാർഥി വിഭാഗമായ യു.എൻ.ആർ.ഡബ്ല്യു.എ അറിയിച്ചു. ഉൾക്കൊള്ളാവുന്നതിലും നാലുമടങ്ങ് കൂടുതലാണിതെന്നും യു.എൻ.ആർ.ഡബ്ല്യു.എ കമ്മീഷണർ ജനറൽ ഫിലിപ് ലസാറിനി വ്യക്തമാക്കുന്നു.

നിലവിലെ സൗകര്യങ്ങൾ പരിമിതമായതിനാൽ നിരവധി ആളുകൾ തെരുവുകളിൽ ഉറങ്ങുകയാണെന്നും യു.എൻ.ആർ.ഡബ്ല്യു.എ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ഇന്ധനക്ഷാമം 40 കേന്ദ്രങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!