ദുരിത പാതയായി ചെർക്കള-കല്ലടുക് കറോഡ്;
സംസ്ഥാനാന്തര പാതയിൽ ഉക്കിനടുക്കവരെ
കുണ്ടും കുഴിയും
പെർള: ചെർക്കള കല്ലടുക്ക സംസ്ഥാനാന്തര പാതയിലൂടെ സഞ്ചരിക്കുമ്പോൾ രണ്ട് വിഭിന്നമായ അനുഭവങ്ങൾ ഉണ്ടാകും. ചെർക്കള ഉക്കിനടുക്കവരെ കുണ്ടും കുഴിയുമായി ദുരിതമായും ഉക്കിനടക്ക മുതൽ കല്ലടുക്കവരെ നവീകരണം പൂർത്തിയായ റോഡുമാണ്. രണ്ട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡിൽ കാസർകോട് മണ്ഡലത്തിൽ ഭാഗികമായും മഞ്ചേശ്വരം മണ്ഡലത്തിൽ പൂർണമായും റോഡ് നവീകരിച്ചതിനാലാണ് ഈ സ്ഥിതി. ചെർക്കള മുതൽ ഉക്കിനടുക്കവരെ 19 കിലോമീറ്റർ റോഡാണ് കുണ്ടും കുഴിയുമായി കിടക്കുന്നത്. ഒന്നാം ലെയർ കഴിഞ്ഞ് നിശ്ചിത സമയത്തിനുള്ളിൽ രണ്ടാം ലെയർ ടാറിങ് നടത്താത്തതിനാലാണ് ജെല്ലിയിളകി റോഡിലാകെ കുഴികളായത്. ഇത് വാഹനങ്ങളുടെ യന്ത്രങ്ങൾ തകരാറിനിടയാക്കുന്നു.
ഒട്ടേറെ വാഹനങ്ങൾ പോകുന്ന സംസ്ഥാന്തര പാതയിലൂടെയുള്ള യാത്രയിൽ വഹനയാത്രക്കാർക്കുണ്ടാവുന്ന പ്രയാസങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇവിടെനിന്നു കർണാടകയിലെ വിട്ള, പുത്തൂർ, ബെംഗളുരു എന്നിവിടങ്ങളിലേക്ക് പോകാനാകും. കേരള, കർണാടക ആർടിസി ബസുകൾ പോകുന്ന റൂട്ടാണിത്.ഉക്കിനടുക്ക മുതൽ അഡ്ക്കസ്ഥല വരെയുള്ള 10 കിലോമീറ്റർ മഞ്ചേശ്വരം മണ്ഡലത്തിലെ ഭാഗം നവീകരണം പൂർത്തിയായിട്ട് 2വർഷമായി. ഇതിലൂട െവാഹനങ്ങൾ കുഴികളിൽ ചാടാതെ സുഗമമായി പോകാനാവുന്നു