KSDLIVENEWS

Real news for everyone

ജില്ലാ സെക്രട്ടറിയുടെ രാജി പി.വി അന്‍വറിന് തുടക്കത്തില്‍ തന്നെ തിരിച്ചടി

SHARE THIS ON

പാലക്കാട്: ജില്ലാ സെക്രട്ടറി രാജിവച്ചത് പി വി അന്‍വറിന്റെ പാര്‍ട്ടിക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയായി.

ശക്തിപ്രകടനത്തിന് കൂലിക്ക് ആളെയിറക്കിയെന്ന ആരോപണത്തിനു പിന്നാലെയാണ് മറ്റൊരു ആഘാതം പാര്‍ട്ടിക്ക് ഉണ്ടായിരിക്കുന്നത്.

പി വി അന്‍വറിന്റെ ഡി എം കെ പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ചാണ് ജില്ലാ സെക്രട്ടറി ബി ഷമീര്‍ രാജിവെച്ച്‌ സ്വതന്ത്രനായി മത്സരിക്കാന്‍ പത്രിക നല്‍കിയത്. അന്‍വര്‍ ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതില്‍ പ്രവര്‍ത്തകര്‍ക്ക് കടുത്ത നിരാശയുണ്ടെന്നും തന്നോടൊപ്പം 100 പേര്‍ പാര്‍ട്ടി വിടുമെന്നും ഷമീര്‍ പ്രതികരിച്ചു. അന്‍വര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വഞ്ചിച്ചുവെന്നും പാലക്കാട്ടെ ഡി എം കെയുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചത് കൂടിയാലോചന ഇല്ലാതെയാണെന്നും പാര്‍ട്ടിക്കായി ഇറങ്ങിയ പല പ്രവര്‍ത്തകര്‍ക്കും അത് മാനസിക വിഷമം ഉണ്ടാക്കിയെന്നും ഷമീര്‍ പറഞ്ഞു.

കേരള ഡി എം കെയുമായി ഷമീറിന് യാതൊരു ബന്ധവുമില്ലെന്നും ഷമീര്‍ പാര്‍ട്ടിയുടെ ആരുമല്ലെന്നും ആയിരുന്നു പിവി അന്‍വറിന്റെ പ്രതികരണം. തന്നെ അറിയില്ലെന്ന് അന്‍വറിന് പറയാന്‍ കഴിയില്ലെന്ന് ഷമീര്‍ വ്യക്തമാക്കി. അന്‍വറിന്റെ കണ്‍വെന്‍ഷനില്‍ നന്ദി പറഞ്ഞത് താനാണ്. പാര്‍ട്ടി രൂപീകരിച്ചത് മുതല്‍ ജില്ലാ ഭാരവാഹിയാണെന്നും ഷമീര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!