KSDLIVENEWS

Real news for everyone

മോൻതാ ചുഴലിക്കാറ്റ് വരുന്നു: കേരളത്തിൽ മഴ തോരില്ല; 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത

SHARE THIS ON

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ‘മോൻതാ’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയാണ് ന്യൂനമർദം രൂപപ്പെട്ടത്. ശനിയാഴ്ചയോടെ ഇത് തീവ്ര ന്യൂനമർദമാകും.

ഞായറാഴ്ച ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ചുഴലിക്കാറ്റായാൽ ‘മോൻതാ’ എന്ന പേരിൽ അറിയപ്പെടും. തായ്‌ലാൻഡ് നിർദേശിച്ച പേരാണിത്. മണമുള്ള പൂവെന്നാണ് അർഥം. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങാനാണ് സാധ്യത.

കേരളത്തെ നേരിട്ടുബാധിക്കില്ല. എന്നാൽ, കനത്തമഴ തുടരും. 27, 28 തീയതികളിൽ മഴ വ്യാപകമായേക്കും. ന്യൂനമർദങ്ങളുടെ സ്വാധീനംകാരണം, ഉച്ചയ്ക്കുശേഷം ഇടിവെട്ടിപ്പെയ്യുന്ന തുലാമഴയുടെ സ്വഭാവമല്ല ഇപ്പോഴത്തെ മഴയ്ക്ക്. ഏറിയും കുറഞ്ഞും ദിവസംമുഴുവൻ നീണ്ടുനിൽക്കുന്ന മഴയാണ് പെയ്യുന്നത്. 29-നുശേഷം കുറച്ചുദിവസം മഴ കുറയും.

ഓറഞ്ച് അലർട്ട്

തിങ്കളാഴ്ച: കോഴിക്കോട്, കണ്ണൂർ

യെല്ലോ അലർട്ട്

ശനി: കണ്ണൂർ, കാസറഗോഡ്

ഞായർ: തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

തിങ്കൾ: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസറഗോഡ്

ചൊവ്വ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!