കാറിൽ 288 കുപ്പി മദ്യം കടത്തുന്നതിനിടയിൽ യുവാവ് അറസ്റ്റിൽ

കുമ്പള: കാറിൽ മദ്യം കടത്തുന്നതിനിടയിൽ യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. കുമ്പളയിലെ നിതേഷ് (27) ആണ് പിടിയിലായത്. ബംബ്രാണ-കഞ്ചിക്കട്ട റോഡിൽ കുണ്ടാപ്പുവിൽ വാഹനപരിശോധനയിലാണ് 288 കുപ്പി മദ്യം കണ്ടെടുത്തത്. കുമ്പള എസ്.ഐ. എ.സന്തോഷ്‌കുമാർ, എ.എസ്.ഐ. കെ.പി.വി.രാജീവൻ, രതീഷ്, സി.പി.ഒ.മാരായ മനോജ്, പ്രശോഭ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

