ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ് ;
പൂക്കോയ തങ്ങളെ കണ്ടെത്താനായില്ല

കാഞ്ഞങ്ങാട് :ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി ടി.കെ. പൂക്കോയ തങ്ങളെ കണ്ടെത്താനുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ കർണാടകയിലെ തിരച്ചൽ വിഫലം. ബെംഗളൂരുവിലും മംഗളൂരുവിലുമുൾപ്പെടെ ദിവസങ്ങളോളം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മൂന്നുപേർ ബെംഗളൂരുവിലേക്കും നാലുപേർ മംഗളൂരുവിലേക്കുമാണ് പോയിരുന്നത്. പൂക്കോയ തങ്ങളുടെ ഫോൺ ഓഫ് അയതിനാൽ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമല്ല. നേരത്തെ ഇയാൾ പോയ ഇടങ്ങൾ കണ്ടെത്തിയാണ് അന്വേഷണം നടത്തിയത്. ഫോട്ടോ കാണിച്ചും മറ്റും ഒട്ടേറപ്പേരോട് ചോദിച്ചെങ്കിലും ഫലമുണ്ടായില്ല.

