KSDLIVENEWS

Real news for everyone

അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട ; കാറിൽ കടത്താൻ ശ്രമിച്ച 100 കിലോ കഞ്ചാവ് പിടികൂടി

SHARE THIS ON

കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ട് കാറുകളില്‍ നിന്നായി 100 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

തൊടുപുഴ സ്വദേശികളായ അന്‍സല്‍, നിസാര്‍, അടിമാലി സ്വദേശി ചന്തു എന്നിവരാണ് അറസ്റ്റിലായത്. പുലര്‍ച്ചെ രണ്ടരയോടെ നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്.

രണ്ട് കിലോ തൂക്കം വരുന്ന 50 ഓളം പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. വാഹനങ്ങളുടെ ഡിക്കിയിലും പിന്‍സീറ്റിന്‍റെ അടിയിലും ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴക്ക് സമീപം ആവോലിയിലെ ഒരു വീട്ടില്‍ നിന്നും 35 കിലോ കഞ്ചാവു കൂടി കണ്ടെടുത്തു.സംസ്ഥാനത്തിന് പുറത്തുനിന്നും ഇടുക്കിയിലെത്തിച്ച്‌ വില്‍പ്പന നടത്താനായി കൊണ്ടുവന്നതാണ് കഞ്ചാവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!