പാർട്ടിക്ക് വേണ്ടി സർവ ത്യാഗം ചെയ്തിട്ടും എന്നും അവഗണന മാത്രം;ബാവ ഹാജി മെഗ്രാൽ പുത്തൂർ പഞ്ചായത്തിൽ 15ാം വർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടും

മൊഗ്രാൽ പുത്തൂർ: കാലങ്ങളായി പാർട്ടിക്കും നാടിനും വേണ്ടി ആത്മാർഥമായി പ്രവർത്തിച്ചിട്ടും എന്നും അവഗണന മാത്രം,കുറച്ച് ബിനാമികളുടെ ആവിശ്യത്തിൽ സീറ്റ് നൽകിയപ്പോൾ
ബാവ ഹാജി ഖത്തറിനെ പോലുള്ളവരെ പൂർണമായും അവഗണിക്കപ്പെട്ടു. ബാവ ഹാജി മെഗ്രാൽ പുത്തൂർ പഞ്ചായത്തിൽ 15ാം വർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ പത്രിക സമർപ്പിച്ചു. ജനസ്വാധീനമുള്ള പൊതുപ്രവർത്തകൻ എന്നതിലുപരി എതിർ രാഷ്ട്രീയക്കാർ പോലും അംഗീകരിക്കുന്ന കളങ്കമില്ലാത്ത നേതാവും ജന സമ്മതനുമാണ് അദ്ദേഹം.
അദ്ദേഹത്തെ പോലുള്ള സീനിയർ നേതാവിനെ മാറ്റി നിർത്തുന്നതിനെതിരെ ലീഗണിക്കൾക്കിടയിൽ തന്നെ ശക്തമായ പ്രധിഷേധമാണ് ഉയർന്ന് വരുന്നത്.
ബാവ ഹാജിക് ജയം ഉറപ്പാണെന്നാണ് ജന സംസാരം.
പൊതുജനങ്ങളുടെ അഭ്യർത്ഥന മാനിച്ചു കൊണ്ടാണ് സ്വതന്ത്ര സ്ഥാനാർഥിയായി താൻ മത്സരിക്കുന്നതെന്ന് ബാവ ഹാജി പറഞ്ഞു.

