സന്തോഷം നൽകുന്ന തീരുമാനം ; മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും അഭിനന്ദനം -കാന്തപുരം

കോഴിക്കോട് : കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ കുളിപ്പിക്കാനും കഫന്‍ ചെയ്യാനും ഖബറുകള്‍ കുഴിച്ചു തന്നെ മറമാടാനുമുള്ള സര്‍ക്കാര്‍ അനുമതിയില്‍ സന്തോഷം പ്രകടിപ്പിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. വളരെ സന്തോഷം നല്‍കുന്ന തീരുമാനമാണിതെന്നും ഉചിതമായ തീരുമാനം എടുത്ത മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിക്കുന്നുവെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
കാന്തപുരം പങ്കുവെച്ച ഫേസ്ബുക് കുറിപ്പ്:
കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ കുളിപ്പിക്കാതെയും, മരണാന്തര ചടങ്ങുകള്‍ സാധാരണ സ്വഭാവത്തില്‍ നടത്താതെയും മറവു ചെയ്യുന്നതിലുള്ള വിഷമങ്ങള്‍ അറിയിച്ചു മുഖ്യമന്ത്രിക്ക് വളരെ നേരെത്തെ കത്തയക്കുകയും, ടെലഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അന്ന് ഉറപ്പു നല്‍കിയിട്ടുണ്ടായിരുന്നു. അല്‍പസമയം മുമ്ബ് ആരോഗ്യ മന്ത്രി ടെലഫോണില്‍ വിളിച്ചു, കോവിഡ് മരണങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച വിവരം അറിയിച്ചു. മൃതദേഹങ്ങള്‍ കുളിപ്പിക്കാനും കഫന്‍ ചെയ്യാനും , സാധാരണ വിധത്തില്‍ ഖബറുകള്‍ കുഴിച്ചു തന്നെ മറമാടനും ഗവണ്‍മെന്‍റ് അനുവദിച്ചിരിക്കുന്നു. വളരെ സന്തോഷം നല്‍കുന്ന തീരുമാനമാണിത്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുത്ത മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിക്കുന്നു.

