KSDLIVENEWS

Real news for everyone

ആപ്പ് നിരോധനം : ഇന്ത്യയുടെ നടപടി ഡബ്ലുടിഒ നിയമങ്ങളുടെ ലംഘനമെന്ന് ചൈന

SHARE THIS ON

ബെയ്ജിങ്: 43 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച ഇന്ത്യയു‌ടെ തീരുമാനത്തെ എതിര്‍ത്ത് ചൈന. ഇന്ത്യയുടെ നടപടി ലോക വ്യാപര സംഘടന (WTO) നിയമങ്ങളുടെ ലംഘനമാണെന്നും തീരുമാനം പിന്‍വലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ ഇന്ത്യ തുടര്‍ച്ചയായി ദേശീയ സുരക്ഷയെ ഒരു കാരണമായി ഉപയോഗിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈനീസ് എംബസി വക്താവ് ജി റോങ് വ്യക്തമാക്കി. നടപടി ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ക്ക് എതിരാണെന്നും ഇന്ത്യ തീരുമാനം പിന്‍വലിക്കണണമെന്നും ജി റോങ് ആവശ്യപ്പെട്ടു.ചൈന ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ കമ്ബനികള്‍ക്ക് ന്യായവും നിക്ഷ്പക്ഷവും വിവേചന രഹിതവുമായ ഒരു വ്യവസായ അന്തരീക്ഷം ഇന്ത്യ പ്രദാനം ചെയ്യുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ലോക വ്യാപാര സംഘടന നിയമങ്ങള്‍ ലംഘിക്കുന്ന വിവേചനപരമായ നടപടി തിരുത്തണമെന്നും ചൈനീസ് എംബസി വക്താവ് ആവശ്യപ്പെട്ടു.

ചൈനീസ് റീടെയ്ല്‍ കമ്ബനിയായ ആലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആപ്പുകളടക്കമാണ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ആകെ 267 ആപ്പുകള്‍ ഇതുവരെ കേന്ദ്രം നിരോധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!