എസ്.എ അബ്ദുല്ല മെമ്മോറിയൽ ട്രോഫിക് വേണ്ടിയുള്ള അഖിലേന്ത്യാ വോളിബോൾ ടൂർണ്ണമെന്റ് സംഘാടക സമിതി രൂപീകരിച്ചു

പട്ളയിലെ പഴയ കാല വോളിബോള്‍ പ്രേമിയും മികച്ച കളിക്കാരനുമായിരുന്ന എസ്.എ അബ്ദുല്ല മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുളള അഖിലേന്ത്യാടിസ്ഥാനത്തില്‍ പട്ള കൂട്ടായ്മ 2024 ഡിസംബർ 28 ന് പട്ള സ്ക്കൂള്‍ ഗ്രൗണ്ടില്‍ വോളിബോള്‍ ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിക്കുന്നു.
പരിപാടിയുടെ വിജയത്തിന് വേണ്ടി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. അഷ്‌റഫ് കുമ്പളയെ മുഖ്യ രക്ഷധികാരിയായും കരിം വെസ്റ്റ് റോഡ്, അസ്‌ലം പട്ള ,എം.എ മജീദ് ,പി.പി ഹാരീസ് ,എച്ച്.കെ മൊയ്‌തു , മജീദ് ബാവുട്ടി , അഹ് മദ് പട്ള, എം.കെ ഹാരിസ് ,അബ്ദുൽ റഹ്‌മാൻ കൊള്‍മാജെ, ഷാഫി പൂനെ, എച്ച്.കെ അബ്ദുൽ റഹ്‌മാൻ ,സിറാർ പട്ള ,റസാഖ് ജി, സി അബ്ദുല്ല, എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.
സംഘാടക സമിതി ചെയര്‍മാനായി ഷാഫി പാറ , കൺവീനറായി ഹനീഫ് കോയപ്പാടി ,ട്രഷററായി എസ്.എ അബ്ദുറഹ്മാന്‍ , വൈസ് ചെയർമാൻമാരായി റൗഫ് കൊല്ല്യ , മുനീർ പട്ള ,ഇല്ലു പട്ള , ജോ:കൺവീനർമാരായി സിദ്ധീഖ് കൊള്‍മാജെ , മുഹമ്മദ് നീർച്ചാൽ, ഫൈസൽ അരമന,എം.ടി മുസ്തഫ സി.ഹാരിസ്, എന്നിവരയും തെരഞ്ഞെടുത്തു.

