KSDLIVENEWS

Real news for everyone

ആദരവുകളും അനുമോദനങ്ങളും വളർന്നു വരുന്ന കായിക താരങ്ങൾക്ക് പ്രചോദനമാകുന്നു എ കെ എം അഷ്റഫ് എംഎൽഎ.

SHARE THIS ON

കാസർകോട്: അനുമോദനങ്ങളും ആദരവുകളും വളർന്നു വരുന്ന കായിക താരങ്ങൾക്ക് പ്രചോദനമാകുണുവെ ന്ന് എകെഎം അഷ്‌റഫ്‌ എംഎൽ അഭിപ്രായപ്പെട്ടു. 

കായിക പരീശീലനങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നും ഉയരങ്ങൾ കിഴടക്കിയ താരങ്ങൾ കാസർഗോഡിന്റെ അഭിമാനങ്ങളാണെ ന്നും ഇനിയും ഒരു പാട് കായിക താരങ്ങൾ ജില്ലയിൽ നിന്നും വളർന്നു വരുമെന്നും എം എൽ എ പറഞ്ഞു.

കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സംസ്ഥാന സ്കൂൾ കായിക മേളയിൽ മികച്ച വിജയം കൈവരിച്ച കായിക താരങ്ങൾക്കും ഫുട്ബോൾ താരങ്ങൾക്കും ഉള്ള അനുമോദന ചടങ്ങും. ബ്ലോക്ക് തല കേരളോത്സവം 2024 സംഘാടക സമിതിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽനടക്കുന്ന കേരളോത്സവത്തിന്റ ബ്രോഷർ കായിക താരങ്ങൾക്ക് നൽകി എം എൽ എ പ്രകാശനം ചെയിതു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി എ അഷഫലി അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു.

സബ്ജൂനിയർ വിഭാഗം 100 മീറ്ററിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അംഗടിമുഗർ ഹൈസ്കൂളിലെ അഹമദ് നിയാസ് , സീനിയർ ഗേൾസ് 100 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ  റഹന രഘു ഫുട്ബോൾ താരങ്ങളായ അബ്ദുള്ള ഫൈസാൻ.മുഹമ്മദ്‌ മുഹാദ് ബങ്കര മഞ്ചേശ്വരം. ഫസാൻ ബിലാൽ കുണ്ടിൽ  എന്നിവർ അനുമോദനങ്ങൾ ഏറ്റുവാങ്ങി.
മൊഗ്രാൽ പുത്തൂർ
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സമീറ ഫൈസൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഷമീമ അൻസാരി, സക്കീന, അബ്ദുല്ല ഹാജി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹനീഫ പാറ, സുകുമാര കുതിരപ്പടി, കലാഭവൻ രാജു, മധൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉമേഷ്‌ ഘട്ടി.ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥന്മാരായ സുജിത്ത്, സുഗുണ കുമാർ. പത്മനാഭൻ സാമൂഹിക പ്രവർത്തകരായ അഹമദ് അലി കുമ്പള. കോട്ടി കുമ്പള.തുടങ്ങിയവർ സംസാരിച്ചു.

ബി ഡി ഒ ഇൻ ചാർജ് അഷ്റഫ് നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!