റഷ്യയുമായി ഇനിയൊരു ബന്ധം വേണ്ട; ക്രിസ്മസ് ആഘോഷം ഡിസംബര്‍ 25ല്‍നിന്ന് മാറ്റി യുക്രൈൻ

റഷ്യയുമായി യുദ്ധം തുടരുന്ന യുക്രൈനില്‍ ഇത്തവണ ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കില്ല. പകരം 2024 ജനുവരി ഏഴിനായിരിക്കും ക്രിസ്മസ് അവധി.
റഷ്യയുമായി വ്യത്യസ്തപ്പെടാനാണ് പ്രതീകാത്മകമായി ആഘോഷ തീയതി മാറ്റിയത്.
തീയതി മാറ്റിക്കൊണ്ട് യുക്രൈൻ സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈയില്‍ ഉത്തരവിറക്കിയിരുന്നു. ഇത് റോമൻ കാലഘട്ടത്തിലെ ജൂലിയൻ കലണ്ടര്‍ പിന്തുടരുന്ന റഷ്യക്കും റഷ്യൻ ഓര്‍ത്തഡോക്സ് സഭക്കും നേരെയുള്ള തിരിച്ചടിയായിട്ടാണ് വിലയിരുത്തുന്നത്.
യുക്രൈൻ അവരുടെ സ്വന്തം പാരമ്ബര്യങ്ങളും അവധി ദിനങ്ങളും ഉപയോഗിച്ച് സ്വതന്ത്രമായി ജീവിതം നയിക്കുമെന്നാണ് തീയതി മാറ്റിക്കൊണ്ട് പ്രസിഡന്റ് സെലൻസ്കി പറഞ്ഞത്. പഴയ സോവിയറ്റ് യൂനിയനുമായി ബന്ധമുള്ള തെരുവുകളുടെ പേര് മാറ്റുക, സ്മാരകങ്ങള്‍ നീക്കുക തുടങ്ങിയ നടപടികളുടെ തുടര്‍ച്ചയായിട്ടാണ് ക്രിസ്മസ് ആഘോഷ തീയതി യുക്രൈൻ മാറ്റുന്നത്.
ക്രിസ്ത്യൻ മതമാണ് യുക്രൈനില്‍ ഏറ്റവും കൂടുതല്‍
പേര് പിന്തുടരുന്നത്. റഷ്യൻ ഓര്‍ത്തഡോക്സ് സഭക്ക് ഇവരുടെ ജീവിതത്തില്‍ വലിയ പങ്കാണുള്ളത്.
2019ല്‍ ആരംഭിച്ച യുക്രൈയ്ൻ ഓര്‍ത്തഡോക്സ് സഭയും ക്രിസ്മസ് തീയതി മാറ്റാൻ സന്നദ്ധരായിട്ടുണ്ട്. 2014ല്‍ റഷ്യ ക്രിമിയ പിടിച്ചടക്കിയതിലും യുക്രൈനിലെ വിഘടന വാദികള്‍ക്ക് പിന്തുണ നല്‍കിയതിലും പ്രതിഷേധിച്ചാണ് റഷ്യൻ ഓര്‍ത്തഡോക്സ് സഭയില്‍നിന്ന് ഇവര്‍ വേര്‍പിരിയുന്നത്. പുതിയ സഭ വന്നതോടെ റഷ്യയുമായി ബന്ധപ്പെട്ട പള്ളികള്‍ സര്‍ക്കാര്‍ സഹായത്തോടെ ഏറ്റെടുക്കുകയും പുരാഹിതൻമാരടക്കമുള്ളവര് സഭയുടെ ഭാഗമാകുകയും ചെയ്തു.
അതേസമയം, രാജ്യത്തെ ഗ്രീക്ക് കത്തോലിക്കാ സഭ ഡിസംബര്‍ 25 ന് തന്നെ ക്രിസ്മസ് ചടങ്ങുകള്‍ നടത്തും. 2022 ഫെബ്രുവരി 24നാണ് യുക്രൈന് മേല്‍ റഷ്യയുടെ അധിനിവേശം ആരംഭിക്കുന്നത്.

