KSDLIVENEWS

Real news for everyone

തിരുപ്പിറവിയുടെ ഓർമകളിൽ ക്രിസ്മസ് ആഘോഷം; പാതിരാകുർബാനയിൽ പങ്കെടുത്ത് വിശ്വാസികൾ

SHARE THIS ON


കോഴിക്കോട്∙ തിരുപ്പിറവിയുടെ ഓർമകളിൽ ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ പ്രാർഥനാചടങ്ങുകൾ നടന്നു. വിവിധ ദേവാലയങ്ങളിൽ നടന്ന പാതിരാ കുർബാനയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. 
കാരൾ ഗാനത്തിന്റെ അകമ്പടി കൂടി ചേർന്നതോടെ ക്രിസ്മസ് രാത്രി ഭക്തി സാന്ദ്രമായി. കോഴിക്കോട് രൂപതയ്ക്ക് കീഴിലെ ദേവമാതാ കത്തിഡ്രലിൽ ക്രിസ്മസ് രാത്രി  ധന്യമാക്കാൻ നിരവധി വിശ്വാസികൾ എത്തി. കോഴിക്കോട് രൂപതാ ബിഷപ്പ് ഫാദർ വർഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിൽ ലത്തീൻ ഭാഷയിൽ ക്രിസ്മസ് ഗാനം ആലപിച്ചത് ശ്രദ്ധേയമായി

കുർബാനക്ക് നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു. യുദ്ധങ്ങൾ അവസാനിച്ച് സമാധാനം ഉണ്ടാകണമെന്ന് ക്രിസ്മസ് സന്ദേശത്തിൽ ഫാദർ വർഗീസ് ചക്കാലക്കൽ പറഞ്ഞു. താമരശ്ശേരി മേരി മാതാ കത്തീഡ്രലിൽ ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയലിന്റെ നേതൃത്വത്തിലും കുർബാന നടന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!