KSDLIVENEWS

Real news for everyone

മനുഷ്യക്കടത്ത് ആരോപിച്ച്‌ ഫ്രാൻസ് തടഞ്ഞുവെച്ച വിമാനം ഇന്ത്യയിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ട്

SHARE THIS ON

പാരിസ്: മനുഷ്യക്കടത്തെന്ന് സംശയിച്ച്‌ ഫ്രാൻസ് തടഞ്ഞുവെച്ച വിമാനം ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി റിപ്പോര്‍ട്ട്.

നാല് ദിവസം മുമ്ബാണ് പാരിസ് വിമാനത്താവളത്തില്‍ അധികൃതര്‍ വിമാനം തടഞ്ഞുവെച്ചത്. ഇന്ന് രാവിലെയാണ് വിമാനം പുറപ്പെട്ടത്. എന്നാല്‍, ഇന്ത്യൻ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുഎഇയില്‍ നിന്ന് 303 ഇന്ത്യക്കാരുമായി പുറപ്പെട്ട വിമാനം യാത്രാമധ്യേ ഫ്രാൻസ് തടഞ്ഞുവെക്കുകയായിരുന്നു. ഇന്ധനം നിറക്കാനാണ് വിമാനം പാരിസില്‍ ഇറക്കിയത്. മനുഷ്യക്കടത്ത് സംബന്ധിച്ച സംശയത്തെ തുടര്‍ന്നാണ് നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിലെ യാത്രക്കാരായ ഇന്ത്യക്കാര്‍ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന് സംശയിക്കുന്നതായും പാരിസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് പറയുന്നു. 11 പ്രായപൂര്‍ത്തിയാകാത്തവരും സംഘത്തിലുണ്ടായിരുന്നു.

രണ്ട് ദിവസം യാത്രക്കാരെ ചോദ്യം ചെയ്തതിന് ശേഷമാണ് വിമാനം വിട്ടുനല്‍കാൻ പ്രോസിക്യൂട്ടര്‍മാര്‍ ഇന്നലെ അനുമതി

നല്‍കിയത്. പാരീസില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള വാട്രിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഇന്ന് മുംബൈയില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി വാര്‍ത്താ ഏജൻസി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കമ്ബനി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ലെജൻഡ് എയര്‍ലൈൻസിന്റെ അഭിഭാഷകൻ പറഞ്ഞു. കമ്ബനിക്ക് നഷ്ടം സംഭവിച്ചതിനാല്‍ നഷ്ടപരിഹാരം തേടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലെജൻഡ് എയര്‍ലൈൻസ് എന്ന റുമേനിയൻ കമ്ബനിയുടേതായിരുന്നു ചാര്‍ട്ടേഡ് വിമാനം. യുഎഇയില്‍ നിന്ന് പുറപ്പെട്ട് നിക്കരാഗ്വെയിലേക്ക് പറക്കുകയായിരുന്നു എ-340 വിഭാഗത്തില്‍പെട്ട വിമാനം. അമേരിക്കയിലേക്കോ കാനഡയിലേക്കോ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇത്രയും ആളുകളെ വിമാനത്തില്‍ കൊണ്ടുപോകുന്നതെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിമാനം തടഞ്ഞതെന്നും സൂചനയുണ്ട്. ഷണല്‍ ആന്റി ഓര്‍ഗനൈസ്‍ഡ് ക്രൈം യൂണിറ്റ് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!