KSDLIVENEWS

Real news for everyone

കൊച്ചിക്ക് പിന്നാലെ അനിശ്ചിതത്വം നിലനില്‍ക്കുന്ന തൃശ്ശൂരിലും മേയര്‍ സ്ഥാനം മൂന്നായി വീതിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

SHARE THIS ON

തൃശൂർ: കൊച്ചിക്ക് പിന്നാലെ അനിശ്ചിതത്വം നിലനില്‍ക്കുന്ന തൃശൂരിലും മേയർ സ്ഥാനം വീതം വച്ച്‌ പ്രശ്‌നം പരിഹരിക്കാൻ കോണ്‍ഗ്രസ്സ് നീക്കം.

കൊച്ചിയില്‍ രണ്ടെങ്കില്‍ തൃശൂരില്‍ മൂന്ന് ടേം ആയി മൂന്ന് പേർക്ക് സ്ഥാനം നല്‍കാനാണ് ധാരണ.

ഡിസിസി വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിൻ ആദ്യ ടേമില്‍ മേയറായേക്കും.

സുബി ബാബുവിന് ആയിരിക്കും രണ്ടാം ഊഴം.

അവസാന ടേമില്‍ ലാലി ജയിംസും മേയർ പദവി വഹിക്കും.മൂന്ന് ടേം എന്നതില്‍ ധാരണയായെങ്കിലും ഓരോരുത്തർക്കും എത്ര വർഷം എന്നതില്‍ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍.

നാളെയാണ് സംസ്ഥാനത്തെ കോർപറേഷനുകളിലേക്കും, നഗര സഭകളിലേക്കുമുള്ള മേയർ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

അന്തിമ ധാരണകള്‍ ഉണ്ടാക്കുന്നതിനായി ക്രിസ്മസ് ദിനത്തിലും തൃശൂരില്‍ ചർച്ചകള്‍ തുടരും.

മേയർ തർക്കത്തില്‍ എത്രയും വേഗം രമ്യമായ പരിഹാരം കണ്ടെത്താനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം.

മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരെ പിന്തുണയ്ക്കുന്നവർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതോടെയാണ് തൃശൂരിലെ ചർച്ചകള്‍ അന്തിമമായി നീണ്ടത്.

ലാലി ജെയിംസിനായി കൗണ്‍സിലർമാരും, ഡോ. നിജി ജസ്റ്റിനായി കോണ്‍ഗ്രസ് നേതൃത്വവും ശക്തമായി രംഗത്തുള്ളതായാണ് റിപ്പോർട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!