KSDLIVENEWS

Real news for everyone

ഖുര്‍ആന്‍ അവഹേളനം; ലോകരാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ഇടപെടണം -കുവൈത്ത് വിദേശകാര്യ മന്ത്രി

SHARE THIS ON

കു

വൈത്ത് സിറ്റി: ഡച്ച്‌ നഗരമായ ഹേഗില്‍ വലതുപക്ഷ നേതാവ് ഖുര്‍ആന്‍ പകര്‍പ്പ് കീറി കത്തിച്ചതിനെ കുവൈത്ത് അപലപിച്ചു. സ്വീഡനിലെ ലജ്ജാകരമായ സംഭവത്തിന് പിറകെ പുതിയ പ്രകോപനപരമായ പ്രവൃത്തിയാണിതെന്ന് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അല്‍ ജാബിര്‍ അസ്സബാഹ് പ്രസ്താവനയില്‍ പറഞ്ഞു. ഇത് ലോകമെമ്ബാടുമുള്ള മുസ്‍ലിം രോഷത്തിന് ആക്കംകൂട്ടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അസ്വീകാര്യവും ആവര്‍ത്തിച്ചുള്ളതുമായ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും തങ്ങളുടെ ശ്രമങ്ങള്‍ ഇരട്ടിയാക്കാനും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും മന്ത്രി അഭ്യര്‍ഥിച്ചു. സംഭാഷണത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണം. അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പകരം വിദ്വേഷത്തെയും തീവ്രവാദത്തെയും ചെറുക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. നെതര്‍ലന്‍ഡ്‌സിലെ ഇസ്‌ലാം വിരുദ്ധ പ്രസ്ഥാനമായ പെഗിഡയുടെ നേതാവ് എഡ്വിന്‍ വാഗന്‍സ്‌ഫെല്‍ഡാണ് ഖുര്‍ആന്റെ പകര്‍പ്പ് കീറിക്കളഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. പ്രകോപനപരമായ വിഡിയോ എഡ്വിന്‍ വാഗന്‍സ്‌ഫെല്‍ഡ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. ഹേഗിലെ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍വെച്ചായിരുന്നു സംഭവം. കഴിഞ്ഞ ശനിയാഴ്ച, സ്റ്റോക്ഹോമിലെ തുര്‍ക്കിയ എംബസിക്ക് മുന്നില്‍ സ്വീഡിഷ് തീവ്ര വലതുപക്ഷക്കാരന്‍ ഖുര്‍ആന്റെ പകര്‍പ്പ് കത്തിച്ച്‌ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണിത്. ഈ നടപടിയെ കുവൈത്ത് ശക്തമായി അപലപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!