KSDLIVENEWS

Real news for everyone

കാസർകോട് റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി ആര്‍. ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു

SHARE THIS ON

സമൂഹത്തില്‍ അരികുവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം
കാസര്‍കോട് ജില്ലയില്‍ റിപ്പബ്ലിക് ദിന പരേഡില്‍ രാവിലെ ഒന്‍പതിന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. സമൂഹത്തില്‍ അരിക്കുവല്‍ക്കരിക്കപ്പെട്ടവരെ മുന്‍ നിരയിലെത്തിക്കാന്‍ മുന്‍ഗണന നല്‍കുമെന്ന് സാമൂഹിക നീതി ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.സമൂഹത്തില്‍ അരികില്‍വല്‍ക്കരിക്കപ്പെട്ട പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ ഭിന്നശേഷിക്കാര്‍ വയോജനങ്ങള്‍ തുടങ്ങി അരികു വല്‍ക്കരിക്കപ്പെട്ടവരുടെ
അവകാശ സംരക്ഷണത്തിന് പ്രതിജ്ഞ എടുക്കണമെന്ന് മന്ത്രി പറഞ്ഞു
ഭരണഘടന ഉറപ്പ് നല്‍കുന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണം.
ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ജില്ലാ പോലീസ് മേധാവി പി. ബിജോയി എന്നിവരും സല്യൂട്ട് സ്വീകരിച്ചു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി
എം എല്‍ എ മാരായ എ കെ എം അഷറഫ് എന്‍ എ നെല്ലിക്കുന്ന് സി എച്ച് കുഞ്ഞമ്പു ഇ ചന്ദ്രശേഖരന്‍ എം. രാജഗോപാലന്‍
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ വിശിഷ്ട
അതിഥികളായിരുന്നു

എ ഡി എം കെ. നവീന്‍ ബാബു
അസി കളക്ടര്‍ ദിലീപ് കൈനിക്കര ആര്‍ ഡി ഒ അതുല്‍ സ്വാമിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു

കാസര്‍കോട് ജില്ല ആസ്ഥാനത്ത് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വര്‍ണ്ണാഭമായ ആഘോഷ പരിപാടികള്‍ നടന്നു
. പരേഡില്‍ 20 പ്ലാറ്റൂണുകള്‍ അണിനിരക്കും. ജില്ലാ സായുധ പോലീസ്,
ലോക്കല്‍ പോലീസ്, വനിത പൊലീസ്, എക്സൈസ്, സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, സിനിയര്‍ ഡിവിഷന്‍ എന്‍.സി.സി നെഹ്രു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട്, ബാന്റ് സെറ്റ് ജവഹര്‍ നവോദയ വിദ്യാലയ പെരിയ, ബാന്റ് സെറ്റ് ജയ്മാത സീനിയര്‍ സെക്കന്ററി സ്‌കൂള്‍ ഉളിയത്തടുക്ക,
,തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നായന്‍മാര്‍മൂല, ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോള്‍ ഗേള്‍സ്, ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പെരിയ, വി.പി.പി.എം.കെ.പി.എസ്.ജി.എച്ച്.എച്ച്.എസ് തൃക്കരിപ്പൂര്‍ എന്നീ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പോലീസ്, പെരിയ ജവഹര്‍നവോദയ വിദ്യാലയം ജൂനിയര്‍ എന്‍.സി.സി, ജയ്മാതാ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉളിയത്തടുക്ക സ്‌കൗട്ട് ആന്റ് ഗൈഡ്, ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്, ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചായ്യോത്ത്, രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നീലേശ്വരം, ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെമ്മനാട്എന്നീ വിദ്യാലയങ്ങളിലെ എന്‍.സി.സി, ടീം കേരള ജില്ലാ യുവജന കേന്ദ്രം കാസര്‍കോട്് എന്നിവ പരേഡിന്റെ ഭാഗമായി

രാവിലെ 7.30ന് പ്ലാറ്റൂണുകള്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ അണിനിരന്നു. പരേഡിന് ശേഷം എം.സി.ആര്‍.സി പെരിയ ജില്ലാ ഭരണകൂടത്തിന്റെ ഐലീഡ് പദ്ധതിയുമായി ചേര്‍ന്ന് ടാ ബ്ലോയും അവതരിപ്പിച്ചു കോഹിന്നൂര്‍ പബ്ലിക് സ്‌കൂള്‍ കുമ്പള അവതരിപ്പിക്കുന്ന ഡിസ്പ്ലേയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!