തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ക്കാൻ ‘അയ്യര്‍ ഇൻ അറേബ്യ’ എത്തുന്നു! വൈറലായി ട്രെയിലര്‍

മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ‘അയ്യർ ഇൻ അറേബ്യ’യുടെ ട്രെയിലർ റിലീസ് ചെയ്തു.
നർമ്മത്തില്‍ പൊതിഞ്ഞെത്തിയ ട്രെയിലർ പ്രേക്ഷക ഹൃദയങ്ങളില്‍ ചിരിയുടെ മാലപ്പടക്കം തീർത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഫെബ്രുവരി 2ന് റിലീസ് പ്രഖ്യാപിച്ച ചിത്രം എം എ നിഷാദാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വെല്‍ത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറില്‍ പ്രവാസി ബിസിനസ്മാനായ വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം നല്‍കി ഒരുങ്ങുന്ന ഒരു ആക്ഷേപഹാസ്യ സിനിമയാണിത്.
തന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിലാണ് ‘അയ്യർ ഇൻ അറേബ്യ’ എന്ന ചിത്രവുമായ് എം എ നിഷാദ് പ്രേക്ഷകരിലേക്കെത്തുന്നത്. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള
രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്ബൂതിരി, രശ്മി അനില്‍, വീണ നായർ, നാൻസി, ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങി നാല്‍പത്തിയഞ്ചോളം താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ മുകേഷും ഉർവശിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകനായിട്ടാണ് ധ്യാൻ ശ്രീനിവാസൻ വേഷമിടുന്നത്.
സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ എന്നിവരാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജോണ്‍കുട്ടി ചിത്രസംയോജനവും ആനന്ദ് മധുസൂദനൻ സംഗീതവും നിർവഹിക്കും. പ്രഭാ വർമ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, മനു മഞ്ജിത് എന്നിവർ ഗാനരചനയും ശബ്ദലേഖനം ജിജുമോൻ ടി ബ്രൂസും സൗണ്ട് ഡിസൈൻ രാജേഷ് പി എമ്മും ആണ് നിർവഹിക്കുന്നത്. കലാസംവിധാനം പ്രദീപ് എം വിയും വസ്ത്രാലങ്കാരം അരുണ്‍ മനോഹറും മേക്കപ്പ് സജീർ കിച്ചുവും നിർവഹിക്കും. പ്രൊഡക്ഷൻ കണ്ട്രോളറായി ബിനു മുരളിയും അസ്സോസിയേറ്റ് ഡയറക്ടറായി പ്രകാശ് കെ മധു എന്നിവരും അണിയറയില്‍ ഉണ്ടാവും. സ്റ്റില്‍സ്: നിദാദ്, ഡിസൈൻ: യെല്ലോടൂത്ത്, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്, പിആർഒ: എ എസ് ദിനേഷ്.