KSDLIVENEWS

Real news for everyone

77ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം: യുദ്ധ സ്മാരകത്തിൽ പുഷ്പച്ചക്രം സമർപ്പിച്ച് പ്രധാനമന്ത്രി

SHARE THIS ON

ന്യൂഡൽഹി: കനത്ത സുരക്ഷയിൽ രാജ്യം എഴുപത്തിയേഴാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കർത്തവ്യപഥിൽ റിപ്പബ്ലിക് ദിന പരേഡ് പുരോഗമിക്കുകയാണ്. പരേഡിൽ കേരളത്തിന്റെ അടക്കം 30 ടാബ്ലോകളുണ്ട്. യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പച്ചക്രം സമർപ്പിച്ചതിനു പിന്നാലെയാണ് ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായത്.

സംസ്ഥാനത്തും വിപുലമായ റിപ്പബ്ലിക് ദിനാഘോഷം നടന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ദേശീയ പതാക ഉയർത്തി വിവിധ സേനകളുടെ പരേഡിന് അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആ.ർ അനിൽ തുടങ്ങിയവരും എംഎൽഎമാരും ചടങ്ങിൽ പങ്കെടുത്തു. വിവിധ ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിലും പതാക ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!