KSDLIVENEWS

Real news for everyone

റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു: ആശുപത്രിയിലേക്ക് മാറ്റി

SHARE THIS ON

കണ്ണൂർ: റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു. കണ്ണൂരില്‍ റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കവെയാണ് സംഭവം.

പ്രസംഗത്തിനു പിന്നാലെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബോധരഹിതനായാണ് കുഴഞ്ഞുവീണതെങ്കിലും പിന്നീട് ആംബുലൻസിലേക്കെത്തിയപ്പോഴേക്കും അദ്ദേഹം സാധാരണനിലയിലായി.

പരേഡില്‍ പതാക ഉയർത്തിയതിന് ശേഷം പ്രസംഗിക്കുമ്പോളാണ് തലകറക്കം അനുഭവപ്പെട്ടത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തളര്‍ന്ന് വീഴാൻ പോകവേ അടുത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ താങ്ങിപ്പിടിക്കുകയായിരുന്നു. കുഴപ്പമില്ലെന്ന് അദ്ദേഹം നേരിട്ട് മാധ്യമങ്ങളോട് അറിയിച്ചു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുറച്ച്‌ നേരം വിശ്രമിച്ചതിന് ശേഷം അദ്ദേഹം നടന്നാണ് വാഹനത്തില്‍ കയറി ആശുപത്രിയിലേക്ക് പോയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!