ചൗക്കി നുസ്റത്ത് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് റിപ്പബ്ലിക്ദിന പതാക ഉയർത്തി

ചൗക്കി: 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ചൗക്കി നുസ്റത്ത് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി ആഘോഷിച്ചു. മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ. ദർമപാൽ ദാരില്ലത്ത് ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.
ചടങ്ങിൽ ക്ലബ്ബ്പ്രസിഡന്റ് ശുകൂർ മുക്രി. ജനറൽ സെക്രട്ടറി കരീം ചൗക്കി.നുസ്റത്ത് ജിസിസി കമ്മിറ്റി അംഗം ഹമീദ് റാസൽ ഖൈമ. സകീർ കെ കെ പുറം. ശശിധരൻ ഹോട്ടൽ. സമീർ കെ കെ പുറം. ലത്തീഫ് ബള്ളൂർ. സത്താർ കോട്ടക്കുന്ന്. അഹ്മദ് കടപ്പുറം. ഗഫൂർ പേരാൽ. അഷ്റഫ് കുളങ്കര.ആന്ഡ്രോസ്കെൽ. സുലൈമാൻ കുളങ്കര.മമ്മദലി എരിയാൽ. അഹ്മദ് ഗ്രീൻ.ബാലേട്ടൻ. അഹ്മദ് കാവിൽ. തുടങ്ങിയവർ സംബന്ധിച്ചു. ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന സന്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു.
രാജ്യത്തിന്റെ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിനത്തെ സ്മരിച്ച് ഐക്യവും ദേശീയാഭിമാനവും വളർത്തണമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

