ടെക്ക് ഫ്ലെയർ 2026 ജനുവരി 28ന്

ദേളി: സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂളും ഐ എ എം ഇ കോടെക്‌സും ചേർന്ന് സംഘടിപ്പിക്കുന്ന ടെക്ക് ഫ്ലെയർ 2026 ഡിജിറ്റൽ ഫെസ്റ്റ് സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജനുവരി 28 ന് വേദിയാകും. മൂന്നു വിഭാഗങ്ങളിലായി അറുന്നൂറോളം വിദ്യാർത്ഥികൾ റോബോട്ടിക്, ടെക് ടോക്ക്, ആനിമേഷൻ, ഗെയിംസ്, വെബ്സൈറ്റ് എന്നീ മത്സരങ്ങളിൽ പങ്കെടുക്കും.
വിദ്യാർത്ഥികളുടെ സാങ്കേതിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടി സ്കൂൾ മാനേജർ എം എ അബ്ദുൽ വഹാബിന്റെ അധ്യക്ഷതയിൽ സ്കൂൾ പ്രിൻസിപ്പൾ ഹനീഫ അനീസ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രിൻസിപ്പൾ അബ്ദു റഹ്‌മാൻ അക്കാദമിക് കോർഡിനേറ്റർ ഷബീർ സെക്ഷൻ ഹെഡ്മാരായ ഹാഷിം, രാജലക്ഷ്മി, അഫീഫ, അനിത കമ്പ്യൂട്ടർ വിഭാഗം ഹെഡ് മൻസൂർ,രാഗിത, ബുഷ്‌റ, അനീസ, രഞ്ജിത, ഷിറിൻ എന്നിവർ നേതൃത്വം നൽകും

