കുമ്പള ടോൾ: വനിതാ മാർച്ചിൽ പ്രതിഷേധമിരമ്പി

കുമ്പള: 22 കിലോമീറ്ററിലെ അന്യായ ടോളിനെതിരെ കുമ്പള ടോൾ ബൂത്തിലേക്ക് വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ ടോൾ വിരുദ്ധ ആക്ഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത മാർച്ചിൽ പ്രതിഷേധമിരമ്പി. കുമ്പള ടൗണിൽ നിന്ന് ആരംഭിച്ച മാർച്ച് ആക്ഷൻ കമ്മിറ്റി ചെയർമാൻ എ കെ എം അഷ്‌റഫ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. കോടതി വിധി നീട്ടിക്കൊണ്ട് പോവുകയും ഫാസ്റ്റ് ടാഗ് വഴി ടോൾ പിരിവ് തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ 22 കിലോമീറ്ററിലെ അന്യായ ടോളിനെതിരെയാണ്
പ്രതിഷേധം ശക്തമാവുന്നത്.
റിപ്പബ്ലിക്ക് ദിനമായ തിങ്കളാഴ്ച നടക്കുന്ന വനിതാ മാർച്ചിൽ നൂറ് കണക്കിന് വനിതകൾ സംബന്ധിച്ചു. ടോൾ പ്ലാസ പൂട്ടുന്നത് വരെ പ്രക്ഷോഭം മുന്നോട്ട് കൊണ്ട് പോകാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചതിന്റെ ഭാഗമായാണ് വനിതാ റാലി നടത്തിയത്.
പരിപാടിയിൽ ആക്ഷൻ കമ്മിറ്റി
മഹിളാ അസിസിയേഷൻ വില്ലേജ് സെക്രട്ടറി എൻ കെ ശൈലജ സ്വാഗതം പറഞ്ഞു. ആക്ഷൻ കമ്മിറ്റി വനിത ചെയർപേഴ്സൺ താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. നാഷണൽ വുമൺസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഹസീന ടീച്ചർ, വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം സാഹിദാ ഇല്യാസ്, സി എ സുബൈർ, അഷ്റഫ് കാർള, അസീസ് കളത്തൂർ, അബ്ദുല്ലത്തീഫ് കുമ്പള, താജുദ്ദീൻ മൊഗ്രാൽ,സത്താർ ആരിക്കാടി ഖാലിദ് ബംബ്രാണ, കെ വി യൂസഫ്,മുംതാസ് സമീറ. അയിഷത്ത് താഹിറ, ആയിഷ പെർള.ഖൈറു ഉമർ. സഹീറ ലത്തീഫ്, ഫാറൂഖ് ഷിറിയ, റഹ്മാൻ ആരിക്കാടി, ജുവൈരിയ, സക്കീന അക്ബർ, സുലൈഖ മാഹിൻ തുടങ്ങിയവർ നേതൃത്വം നൽകി.

