KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,10,63,491 കടന്നു ; കോവിഡ് മുക്തരുടെ എണ്ണം 1,07,50,680 ആയി;
24 മണിക്കൂറിനിടെ 16,577 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 120 മരണവും

SHARE THIS ON

ന്യൂഡൽഹി: ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ്-19 സ്ഥിരീകരിച്ചത് 16,577 പേർക്ക്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 1,10,63,491 ആയി.

12,179 പേർ കൂടി രോഗമുക്തരായതോടെ രാജ്യത്താകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,07,50,680 ആയി. നിലവിൽ രാജ്യത്തെ ആകെ സജീവ രോഗികൾ 1,55,986 ആണ്.

ഇരുപത്തിനാല് മണിക്കൂറിനിടെ 120 പേർ കൂടി കോവിഡ് മൂലം മരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതോടെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 1,56,825 ആയി.

രാജ്യത്ത് ഇതു വരെ 1,34,72,643 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!