പിടിവിടാതെ കോവിഡ്….
ആഗോളതലത്തിൽ കോവിഡ് ബാധിതർ 11.35 കോടി; മരണസംഖ്യ 25.18 ലക്ഷം പിന്നിട്ടു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25.18 ലക്ഷമായി. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം പതിനായിരത്തിലധികം മരണങ്ങളാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം പതിനൊന്ന് കോടി മുപ്പത്തിയഞ്ച് ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം എട്ട് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷമായി ഉയര്‍ന്നു.
ഏറ്റവും കൂടുതല്‍ പേര് കൊവിഡ് ബാധിച്ച് മരിച്ചത് അമേരിക്കയിലാണ്. രാജ്യത്ത് 5.20 ലക്ഷം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. യു എസിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരും ഉളളത്. രണ്ട് കോടി തൊണ്ണൂറ് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇന്ത്യയും ബ്രസീലുമാണ് രോഗികളുടെ എണ്ണത്തില്‍ രണ്ടും, മൂന്നും സ്ഥാനങ്ങളിലുളളത്.ഇന്ത്യയില്‍ ഒരു കോടി പത്ത് ലക്ഷം രോഗബാധിതരാണ് ഉളളത്. 16,000ത്തിലധികം കേസുകളാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. 1.56 ലക്ഷം പേര് മരിച്ചു. ബ്രസീലില്‍ 1.03 കോടി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2.51 ലക്ഷം പേര് മരിച്ചു.

