KSDLIVENEWS

Real news for everyone

ലക്ഷദ്വീപിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു

SHARE THIS ON

ലക്ഷദ്വീപില്‍ ആദ്യ കോവിഡ്​ മരണം റിപ്പോര്‍ട്ട്​ ചെയ്തു.രാജ്യത്ത് മഹാമാരി വ്യാപിച്ച്‌ ഒരു വര്‍ഷം കഴിഞ്ഞാണ് ലക്ഷദ്വീപില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

അതേസമയം, ചെറിയ ഇടവേളക്കുശേഷം തുടര്‍ച്ചയായി രണ്ടാം ദിനവും രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 16,577 പേര്‍ക്കാണ് രാജ്യത്ത്​ രോഗം സ്​ഥിരീകരിച്ചത്​. ഇന്നലെ ആകെ 120 മരണങ്ങളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,56,825 ആയി.1.10 കോടി പേര്‍ക്കാണ്​ ഇതുവരെ രോഗം ബാധിച്ചത്​. ഇതില്‍ 1.07 കോടി പേര്‍ക്ക്​ രോഗം ഭേദമായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!