പെട്രോൾ പാചക വാതക വില വർദ്ധനവിന് എതിരെ ഐ.എൻ.എൽ അടുപ്പ് കൂട്ടി സമരം നടത്തി

കാഞ്ഞങ്ങാട് : പെട്രോൾ പാചക വാതക വില വർദ്ധനവിന് എതിരെ ഐ.എൻ.എൽ കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ടൗണിൽ അടുപ്പ് കൂട്ടി സമരവും , പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു’. പുതിയ കോട്ട പള്ളിപരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കാഞ്ഞങ്ങാട് സർക്കിൾ നഗരം ചുറ്റി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് അവസാനിച്ചു. തുടർന്ന് പ്രവർത്തകരുടെ നേതൃത്വത്തിൽ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് അടുപ്പ് കൂട്ടി സമരംനടത്തി..കേന്ദ്ര സർക്കാർ രാജ്യത്തെ കോർപറേറ്റ് മുതലാളിമാർക്ക് തീറെഴുതി കൊടുക്കാൻ ശ്രമിക്കുക ആണെന്നും , അത് കൊണ്ട് തന്നെ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധത്തിൽ അണി ചേർന്നു.
പ്രതിഷേധം ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി റിയാസ് അമലടുക്കം മുഖ്യ പ്രഭാഷണം നടത്തി. , മുൻ വൈസ് ചെയർമാൻ എൽ. സുലൈഖ , മുനിസിപ്പൽ കൗൺസിലർ ഫൗസിയ ശരീഫ്, കുഞ്ഞി മൊയ്ദീൻ ഹാജി മുട്ടുംതല പ്രസംഗിച്ചു. ഐ. എൻ.എൽ കാഞ്ഞങ്ങാട് മണ്ഡലം പ്രെസിഡന്റ് മാട്ടുമ്മൽ ഹസ്സൻ ഹാജി അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ടി മുത്തലിബ് കൂളിയങ്കാൽ സ്വാഗതവും , എം എ ഷഫീക്ക് നന്ദിയും പറഞ്ഞു.

