KSDLIVENEWS

Real news for everyone

യു എ ഇയിലേക്ക് ഇനി പി സി ആര്‍ വേണ്ട; പൊതുസ്ഥലത്ത് മാസ്ക് ഒഴിവാക്കി ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

SHARE THIS ON

കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് യു എ ഇയിലേക്ക് പോകാന്‍ ഇനി പി സി ആര്‍ പരിശോധന ആവശ്യമില്ല. യു എ ഇയില്‍ തുറസായ സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ മാസ്ക് ഒഴിവാക്കും. കോവിഡ് രോഗികളുമായി സമ്ബര്‍ക്കമുള്ളവര്‍ക്ക് ഇനി ക്വാറന്റയിനും വേണ്ട.

കോവിഡ് നിയന്ത്രണങ്ങളില്‍ വലിയ ഇളവുകളാണ് ഇന്ന് മുതല്‍ യു എ ഇയില്‍ നിലവില്‍ വരുന്നത്. അംഗീകൃത കോവിഡ് വാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് നാട്ടില്‍ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യാന്‍ ക്യൂആര്‍ കോഡുള്ള വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് മതി. വാക്സിന്‍ സ്വീകരിക്കാത്തവര്‍ 48 മണിക്കൂറിനുള്ളിലെ പി സി ആര്‍ നെഗറ്റീവ് ഫലം ഹാജരാക്കണം. ഒരുമാസത്തിനകം കോവിഡ് വന്ന് മാറിയവര്‍ക്ക് ക്യൂആര്‍ കോഡുള്ള റിക്കവറി സര്‍ട്ടിഫിക്കറ്റ് മതി.

വിമാനത്താവളങ്ങളില്‍ നടത്തിയിരുന്ന റാപ്പിഡ് പി സി ആര്‍ ടെസറ്റ് വേണ്ടെന്ന് വെച്ചതിന് പിന്നാലെയാണ് പി സി ആര്‍ പരിശോധ കൂടി ഒഴിവാക്കുന്നത്. യു എ ഇയില്‍ തുറസായ സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ മാസ്ക് നിര്‍ബന്ധമില്ല. പക്ഷെ, അടഞ്ഞ പൊതുസ്ഥലങ്ങളില്‍ മാസ്ക് വേണം. കോവിഡ് പോസറ്റീവായാല്‍ ഐസോലേഷന്‍ ചട്ടങ്ങള്‍ പഴയപടി തുടരും. എന്നാല്‍, രോഗബാധിതരെ നിരീക്ഷിക്കാന്‍ ഇനി വാച്ച്‌ ഘടിപ്പിക്കില്ല. സമ്ബര്‍ക്കമുണ്ടായവര്‍ക്ക് ക്വാറന്റയിനും വേണ്ട.

സാമ്ബത്തികം, ടൂറിസം പരിപാടികളില്‍ സാമൂഹിക അകലം ഒഴിവാക്കി. പ്രദര്‍ശനങ്ങള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ പക്ഷെ, ഗ്രീന്‍പാസ് പ്രോട്ടോകോള്‍ തുടരും. പള്ളികളില്‍ വിശുദ്ധഗ്രന്ഥങ്ങള്‍ തിരിച്ചെത്തും. പക്ഷെ, ഇവ ഓരോ തവണയും അണുവിമുക്തമാക്കണം. പള്ളിയില്‍ ബാങ്ക് വിളിക്കുന്നതിനും നമസ്കാരത്തിനുമുള്ള ഇടവേള പഴയ രീതിയിലേക്ക് മാറും. മാര്‍ച്ച്‌ ഒന്ന് മുതലാണ് ഈ ഇളവുകള്‍ ആദ്യം പ്രഖ്യാപിച്ചത്. പക്ഷെ, പിന്നീട് ഇന്ന് മുതല്‍ ഇവ ബാധകമാക്കാന്‍ ദുരന്തനിവാരണ സമിതി തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!