KSDLIVENEWS

Real news for everyone

റിയാദ് എയര്‍പ്പോര്‍ട്ടില്‍ നിന്നുള്ള സര്‍വീസ് ഓപ്പറേഷൻ അവസാനിപ്പിക്കാൻ ഈ വിമാന കമ്ബനി, വരുന്നൂ പുതിയ എയര്‍ലൈൻ

SHARE THIS ON

റിയാദ്: ദേശീയ വിമാന കമ്ബനിയായ സൗദി എയർലൈൻസിൻറെ (സൗദിയ) റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവിസ് ഓപ്പറേഷൻസ് മാറ്റുന്നു. സൗദി പൊതുനിക്ഷേപ ഫണ്ടിന് കീഴില്‍ പുതുതായി ആരംഭിക്കുന്ന റിയാദ് എയറിന് വേണ്ടിയാണ് സൗദിയ വഴിമാറുന്നത്. പകരം ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്തരാഷ്ട്ര വിമാനത്താവളത്തെ പ്രധാന ഹബ്ബാക്കി അവിടം കേന്ദ്രീകരിച്ചായിരിക്കും ഇനിയുള്ള സർവിസ് ഓപറേഷൻ. നിലവില്‍ രാജ്യത്ത് റിയാദ്, ജിദ്ദ രണ്ട് നഗരങ്ങളില്‍ നിന്നാണ് സൗദി എയർലൈൻസ് പ്രവർത്തനം നടത്തുന്നതെന്നും 2025ല്‍ പ്രവർത്തനം ആരംഭിക്കുന്ന റിയാദ് എയറിന് ‘സൗദിയ’യുടെ ഓഹരികള്‍ കൈമാറുമെന്നും സിവില്‍ ഏവിയേഷൻ അതോറിറി ഇൻഫ്രാസ്ട്രക്ചർ ആൻഡ് സ്ട്രാറ്റജി വൈസ് പ്രസിഡൻറ് മുഹമ്മദ് അല്‍ ഖുറസി ‘ബ്ലുംബെർഗ്’ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രണ്ട് വലിയ ദേശീയ കമ്ബനികള്‍ ഒരേ കേന്ദ്രത്തില്‍ നിന്ന് പ്രവർത്തിക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ശേഷിയുടെ വലിപ്പവും സൗദി തലസ്ഥാനത്തേക്കുള്ള കണക്റ്റിവിറ്റിയും ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ റിയാദ് എയർ, സൗദി എയർലൈൻസിെൻറ ഓഹരികള്‍ ഒരേസമയം ഏറ്റെടുക്കുമെന്നും അല്‍ഖുറസി പറഞ്ഞു. സൗദി എയർലൈൻസ് മദീനയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. ഏറ്റവും വിശുദ്ധമായ ഇസ്ലാമിക നഗരങ്ങളില്‍ ഒന്നാണത്. മതപരമായ വിനോദസഞ്ചാരത്തിനുള്ള ഒരു പ്രധാന സ്ഥലവുമാണത്. 1.7 കോടി യാത്രക്കാരുടെ ശേഷി ഇരട്ടിയാക്കുന്ന വിപുലീകരണ പ്രക്രിയയാണ് മദീന വിമാനത്താവളത്തില്‍ നടക്കുന്നത്. തീർഥാടകരില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സൗദി എയർലൈൻസ് റീ ഡയറക്‌റ്റ് ചെയ്യും. എന്നാല്‍ റിയാദ് എയർ വിനോദസഞ്ചാരികളെയാണ് ലക്ഷ്യമിടുക. വ്യോമഗതാഗത രംഗത്ത് വലിയ ഗള്‍ഫ് എയർലൈനുകളുമായി റിയാദ് എയർ മത്സരിക്കുമെന്നും അല്‍ഖുറസി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!