KSDLIVENEWS

Real news for everyone

കുമ്പള ശാന്തിപ്പള്ളത്ത് അടച്ചിട്ട വീട്ടിൽ നിന്ന് 25 പവനും ദിർഹവും കവർന്നു

SHARE THIS ON

കുമ്പള: കാസർകോട് കുമ്പളയിൽ അടച്ചിട്ട വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു. ശാന്തിപ്പള്ളത്തെ പ്രവാസിയായ സുബൈറിന്‍റെ വീട്ടിലാണ് ചൊവ്വാഴ്ച പുലർച്ചയോടെ കവർച്ച നടന്നത്. ഉളുവാറിലുള്ള സഹോദരിയുടെ വീട്ടിലേക്ക് നോമ്പ് തുറക്കാൻ പോയതായിരുന്നു കുടുംബം. ചൊവ്വാഴ്ച രാവിലെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി മനസ്സിലായത്. 25 പവൻ ആഭരണങ്ങളും ഏതാനും ദിർഹവുമാണ് നഷ്ടമായത്. പൊലീസിൽ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!