KSDLIVENEWS

Real news for everyone

സഹകരണബാങ്കുകളിലെ തട്ടിപ്പുകളേക്കുറിച്ചുള്ള ചില വിവരങ്ങൾ കൈയിലുണ്ട്, ശക്തമായ നടപടി സ്വീകരിക്കും- മോദി

SHARE THIS ON

തിരുവനന്തപുരം: കേരളത്തിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിഷയത്തിൽ ശക്തമായ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആലത്തൂരിലെ എൻഡിഎ സ്ഥാനാർഥി ടി.എൻ. സരസുവിനെ ഫോണിൽ വിളിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


എൻഡിഎ വനിതാ സ്ഥാനാർഥികളെ ഫോണിൽ വിളിച്ച് തിരഞ്ഞെടുപ്പ് വിവരങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ടി.എൻ. ‌‌സരസുവുമായുള്ള മോദിയുടെ സംഭാഷണം. സംസാരത്തിനിടെ, കേരളത്തിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച വിഷയം സരസു പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ‌പ്പെടുത്തുകയായിരുന്നു.

തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച ചില വിവരങ്ങൾ തന്റെ പക്കലുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. സഹകരണ ബാങ്കുകളിൽനിന്ന് ഇഡി പിടിച്ചെടുത്ത പണം അർഹതപ്പെട്ടവർക്ക് തിരികെ നൽകുമെന്നും അതിനുള്ള നിയമോപദേശം തേടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സാധാരണക്കാരുടെ വിഷയം ഉന്നയിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ടി.എൻ. സരസുവിനോട് പറഞ്ഞ അദ്ദേഹം, തട്ടിപ്പിൽ കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!