KSDLIVENEWS

Real news for everyone

ബാറ്റര്‍മാരുടെ മെല്ലെപ്പോക്ക് ഗുജറാത്ത് ടൈറ്റന്‍സിന് തിരിച്ചടിയായി; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം

SHARE THIS ON

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ചെന്നൈ 63 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 206 റണ്‍സ്. എന്നാല്‍ ഗുജറാത്തിന്റെ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സിന് അവസാനിച്ചു. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച ശിവം ദുബെ (23 പന്തില്‍ 51), രചിന്‍ രവീന്ദ്ര (20 പന്തില്‍ 46), റുതുരാജ് ഗെയ്ക്വാദ് (36 പന്തില്‍ 46) എന്നിവരാണ് ചെന്നൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഗുജറാത്തിനു വേണ്ടി റാഷിദ് ഖാന്‍ രണ്ട് വിക്കറ്റും, സായ് കിഷോറും, സ്‌പെന്‍സര്‍ ജോണ്‍സണും, മൊഹിത് ശര്‍മയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ബാറ്റര്‍മാരുടെ മെല്ലെപ്പോക്കാണ് ഗുജറാത്തിന് തിരിച്ചടിയായത്. 31 പന്തില്‍ 37 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ചെന്നൈയ്ക്കു വേണ്ടി ദീപക് ചഹര്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!